ഉറങ്ങിയിരുന്നത് പെരുമ്പാമ്പിന് ഒപ്പം !!! പാമ്പ് വിഴുങ്ങാന്‍ തീരുമാനിച്ചത് ഉടമസ്ഥനെ...
പുതപ്പിന് അടിയിലെന്നപോലെ പാമ്പിനെ കെട്ടിപ്പിടിച്ച് കിടക്കാന്‍ നല്ല രസമാണെന്നാണ് യുവതി പറഞ്ഞിരുന്നത്.
വീട്ടില്‍ വളര്‍ത്തുന്ന പട്ടിയുടേയും പൂച്ചയുടേയും ഒക്കെ കൂടെ കിടക്കുന്നവരുണ്ട്. അമേരിക്കകാരിയായ യുവതിയ്ക്ക് അപൂര്‍വ്വമായ വളര്‍ത്തുമൃഗം ഉണ്ടായിരുന്നു. ഇതിനൊപ്പമാണ് യുവതി കിടന്നുറങ്ങിയത്. എന്നാല്‍ പെട്ടന്നൊരു ദിവസമാണ് യുവതി ആ ഞെട്ടിയ്ക്കുന്ന വാര്‍ത്ത അറിഞ്ഞത്..

പെരുമ്പാമ്പിനെയായിരുന്നു യുവതി വീട്ടില്‍ വളര്‍ത്തിയിരുന്നത്. വനംവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയ ശേഷമായിരുന്നു ഇത്.

യുവതി കിടക്കുമ്പോള്‍ കട്ടിലില്‍ പെരുമ്പാനിനേയും കിടത്തിയിരുന്നു. പുതപ്പിന് അടിയിലെന്നപോലെ 7 അടി നീളമുള്ള പാമ്പിനെ കെട്ടിപ്പിടിച്ച് കിടക്കാന്‍ നല്ല രസമാണെന്നാണ് യുവതി പറഞ്ഞിരുന്നത്.

പെട്ടന്ന് ഒരു ദിവസം പാമ്പ് ഇരയെടുക്കുന്നത് നിര്‍ത്തി. ഇഷ്ടപ്പെട്ട പന്നിയുടെ മാംത്സം നല്‍കിയിട്ടും, എലികളെ നല്‍കിയിട്ടും ഒന്നും പെരുമ്പാമ്പ് തീറ്റയെടുക്കാന്‍ തയ്യാറായില്ല.

പാമ്പ് തീറ്റ എടുക്കാതായപ്പോള്‍ യുവതി വെറ്റിനറി സര്‍ജനം വിവരം അറിയിച്ചു. അദ്ദേഹം എത്തി പെരുമ്പാമ്പിനെ പരിശോധിച്ചു. പരിശോധനയില്‍ പാമ്പിന് പ്രകടമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പക്ഷേ ഡോക്ടര്‍ ഒരു കാര്യം ശ്രദ്ധിച്ചു.

ഡോക്ടര്‍ യുവതിയില്‍ നിന്ന് പല വിവരങ്ങളും മനസ്സിലാക്കി. അതില്‍ ഇവര്‍ ഒന്നിച്ചാണ് കിടക്കുന്നതെന്ന് മനസ്സിലായി. പാമ്പ് ഇരയെടുക്കാത്തത് എന്തു കൊണ്ടാണ് ഡോക്ടര്‍ വിശദീകരിച്ചു.

യുവതിയെ തിന്നാനായിരുന്നത്രേ പാമ്പിന്റെ പദ്ധതി. ഇതിനായാണ് പെരുമ്പാമ്പ് പട്ടിണി കിടക്കാന്‍ തുടങ്ങിയത്. വലിയ ഇര എടുക്ക് കഴിഞ്ഞാല്‍ മയങ്ങി കിടക്കുന്നത് പെരുമ്പാമ്പുകള്‍ക്ക് പതിവാണ്. അത് പോലെ തന്നെ ഇര എടുക്കുന്നതിന് മുമ്പ് പട്ടിണി കിടക്കാറുണ്ടത്രേ...

യുവതിയ്ക്ക് അപകടം മനസ്സിലായി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉടന്‍ തന്നെ ഇതിനെ അടുത്തുള്ള മൃഗശാലയിലേക്ക് മാറ്റി. വൈകിയിരുന്നെങ്കില്‍ തന്റെ ജീവന് തന്നെ അപകടത്തിലായേനെ എന്ന് യുവതി പറയുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications