കാറപകടത്തില്‍ മരിച്ച കാമുകന്റെ മൃതദേഹത്തിനൊപ്പം 3 ദിവസം കാറില്‍ തങ്ങി കാമുകി
എഡിന്‍ബര്‍ഗ്: പൊലീസിന്റെ അവഗണനയെത്തുടര്‍ന്ന് മരിച്ച് കാമുകന്റെ മൃതേദഹത്തിനൊപ്പം കാമുകിയ്ക്ക് മൂന്ന് ദിവസം കഴിയേണ്ടി വന്നു. ഇരുവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടാണ് കാമുകന് മരിച്ചത്. അബോധാവസ്ഥയിലായ കാമുകി മൂന്ന് ദിവസം കാമുകന്റെ മൃതദേഹത്തൊടൊപ്പം കാറില്‍ ഉണ്ടായിരുന്നു . മൂന്നാം ദിവസമാണ് പൊലീസെത്തി കാറില്‍ നിന്നും യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്.
ജോണ്‍ യുലി (28) കാമുകി ലമാറ ബെല്‍ (25) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത് . ജോണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലമാറയ്ക്ക് ഗുരുതരമായി പരിക്കേറ്റു . ലമാറയുടെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത് . അപകടവിവരം യാത്രക്കാരില്‍ ആരോ പൊലീസിനെ അറിയിച്ചിരുന്നു . എന്നാല്‍ പൊലീസ് അപകട സന്ദേശം അവഗണിയ്ക്കുകയായിരുന്നു .
ലമാറയുടെ പിതാവ് ഫേസ്ബുക്കില്‍ ഉള്‍പ്പടെ മകളെയും കാമുകനേയും കാണാനില്ലെന്ന വിവരം പോസ്റ്റ് ചെയ്തു . ഞായറാഴ്ചയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത് . മൂന്ന് ദിവസത്തിന് ശേഷമാണ് അപകടത്തില്‍പ്പെട്ട കാറിനേയും കമിതാക്കളേയും പൊലീസ് കണ്ടെത്തുന്നത്. അപകട സന്ദേശം അവഗണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും .