കൈവിലങ്ങുമായി പൊലീസിന്‍റെ കാര്‍ മോഷ്ടിച്ച പെരുങ്കള്ളിയെ പിടികൂടിയത് സിനിമ സ്റ്റൈല്‍ ചെയ്സിന് ശേഷം
ഹാരിസ്ബര്‍ഗ്: കൈവിലങ്ങുമായി പൊലീസ് കാര്‍ തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ പൊലീസ് പിടികൂടി. മണിയ്ക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ്, യുവതിയെ കീഴ്‌പ്പെടുത്തി ക്രൂയിസര്‍ സ്വന്തമാക്കിയത്.
ഒരു മോഷണക്കേസില്‍ കഴിഞ്ഞ ജനവരിയിലാണ് യുവതി പൊലീസ് പിടിയിലാകുന്നത്. ക്രൂയിസറിന്റെ പിന്‍സീറ്റില്‍ വിലങ്ങണിയിച്ച് യുവതിയെ ഇരുത്തിയിരിയ്ക്കുകയായിരുന്നു പൊലീസ്. എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്രൂയിസറുമായി യുവതി മുങ്ങി. പത്ത് മൈല്‍ ദൂരം ഇവര്‍ കാറുമായി സഞ്ചരിച്ചു.

വിലങ്ങ് ഏറെക്കുറെ അഴിച്ച ശേഷം മുന്‍സീറ്റിലേയ്ക്ക് നുഴഞ്ഞ് കയറിയാണ് സ്ത്രീ കാറുമായി മുങ്ങിയത്. പെരുങ്കള്ളി എന്ന് തന്നെയാണ് പെനിസില്‍വാനിയ പൊലീസ് റോക്‌സന്ന റിമര്‍ എന്ന 28കാരിയെ വിശേഷിപ്പിയ്ക്കുന്നത്. അറസ്റ്റിലായ ഇവരെ വീണ്ടും വിലങ്ങണിയിച്ചാണ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയത്. കാര്‍ മോഷ്ടിയ്ക്കാന്‍ ശ്രമിച്ചതിന്റെ കേസ് കോടതിയില്‍ എത്തിക്കഴിഞ്ഞു. റോസന്നയ്ക്ക് നാല് വര്‍ഷം മുതല്‍ എട്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications