കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തിന്‍റെ വിരലില്‍ നിന്നും യുവതി മോതിരം മോഷ്ടിച്ചു, വീഡിയോ

  • By ജാനകി
Google Oneindia Malayalam News

ഓസ്റ്റിന്‍: മൃതദേഹത്തിന്റെ വിരലില്‍ നിന്നും മോതിരം മോഷ്ടിച്ച യുവതി പിടിയിലായി. ശവപ്പെട്ടിയ്ക്കരികില്‍ എത്തി മൃതദേഹത്തെ സ്പര്‍ശിയ്ക്കുകയും വിരലില്‍ അണിഞ്ഞിരുന്ന വിലപിടിപ്പുള്ള മോതിരം മോഷ്ടിയ്ക്കുകയും ചെയ്ത ശേഷം യുവതി ധൃതിയില്‍ പുറത്തേയ്ക്ക് പോകുന്നു.

ടെക്‌സാസില്‍ ഒരു ശവസംസ്‌ക്കാര ചടങ്ങിനിടെയാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 41കാരിയായ കാലിന്‍ ഹോംഫേല്‍ഡ് അറസ്റ്റിലായി. ചൊവ്വാഴാചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ക്യാമറയിലാണ് യുവതിയുടെ മോഷണം പതിഞ്ഞത്.

Theft, Woman

വീഡിയോ കണ്ടതിന് ശേഷമാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഈ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. സണ്‍സെറ്റ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് ആന്റ് ഫ്യൂണറല്‍ ഹോമിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. മോതിരം കാണാതായ വിവരം ഏറെ വൈകിയാണ് പരേതയുടെ ബന്ധുക്കള്‍ തിരിച്ചറിയുന്നത്. വൃദ്ധയുടെ മൃതദേഹത്തില്‍ നിന്നാണ് വിലപിടിപ്പുള്ള മോതിരം യുവതി മോഷ്ടിച്ചത്.

English summary
Woman steals ring from corpse lying in casket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X