കല്യാണപ്പെണ്ണിന് ഇങ്ങനെ ഒരു കൂട്ടുകാരി ഉണ്ടായാല്‍ കല്യാണം ദേ ഇതുപോലെ കുളമാകും
സക്രാമെന്റോ: വിവാഹവേദികളില്‍ നിന്ന് മാത്രം സ്ഥിരം മോഷണം നടത്തുന്ന മധ്യവയസ്ക്ക പൊലീസിന് തലവേദനയാകുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലാണ് കല്യാണക്കള്ളിയെ പിടികൂടാന്‍ പൊലീസ് പരിശ്രമിയ്ക്കുന്നത്. വിവാഹ വേദികളില്‍ വധുവിനൊപ്പം കൂടുകയാണ് ഡെനിസി ലൂയിസ് ബേണ്‍സ് എന്ന സ്ത്രീയുടെ പതിവ്.
വധുവിനും ബന്ധുക്കളെ കൃത്യമായി ഓര്മ്മയുണ്ടാകില്ലെന്നതാണ് മറ്റൊരു കാര്യം. സഹായിക്കാനെന്ന വ്യാജേന വധുവിനൊപ്പം കൂടും. പഴ്സും, എടിഎം കാര്‍ഡും മറ്റ് വിലപിടിപ്പുള്ല വസ്തുക്കളുമൊക്കെ താന്‍ സൂക്ഷിയ്ക്കാമെന്ന് പറഞ്ഞ് വാങ്ങി വയ്ക്കും. പരിചാരികയെപ്പോലെ വധുവിന്റെ ബന്ധുക്കളുടേയും ബാഗുകളുകളും പഴ്സുകളും ഇവര്‍ വാങ്ങും. എല്ലാം കൈക്കലാക്കിക്കഴിഞ്ഞാല്‍ പിന്നെ ഡെനിസിയെ കാണില്ല.
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വളരെ വേഗം പണം തട്ടും. സാന്‍ഡിയാഗോയില്‍ മാത്രം പന്ത്രണ്ട് വിവാഹ വേദികളില്‍ നിന്നാണ് ഡെനിസി മോഷണം നടത്തിയത്. ഇവരെ പിടികൂടുന്നതിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.