കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിലെ സെക്‌സ്; സീനിയര്‍ വനിതാ മാനേജര്‍ രാജിവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: സ്ത്രീകളും കുട്ടികളുമായ യാത്രക്കാര്‍ക്കുമുന്നില്‍ യാതൊരു സങ്കോചവും കൂടാതെ ലൈംഗിക ചേഷ്ടയില്‍ ഏര്‍പ്പെട്ടതിന് പോലീസ് ചോദ്യം ചെയ്ത യുവതി ജോലി രാജിവെച്ചു. ലോകത്തെ പേരുകേട്ട ക്രഡിറ്റ് ഇന്‍ഷൂറന്‍സ് കമ്പനിയായ യൂലര്‍ ഹെര്‍മ്‌സില്‍ സീനിയര്‍ വനിതാ മാനേജരായ അലിസണ്‍ ജെന്നിങ്‌സ് ആണ് സ്ഥാനം രാജിവെച്ചത്.

അലിസണും നാല്‍പതുവയസു തോന്നിക്കുന്ന മറ്റൊരാളും ചേര്‍ന്ന് ലിവര്‍വര്‍പൂളില്‍ നിന്നും ക്ലാക്ടന്‍ ഓണ്‍ സീയിലേക്കു പോവുകയായിരുന്ന ട്രെയിനില്‍വെച്ച് ലൈംഗിക ചേഷ്ടയില്‍ ഏര്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യം അടുത്തിടെ പുറത്തുവന്നിരുന്നു. ദൃശ്യത്തില്‍ കാണുന്നവരെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും വാര്‍ത്തയുണ്ടായി.

sex

ഇതേതുടര്‍ന്ന് അലിസണ്‍ ജെന്നിങ്‌സും കൂടെയുണ്ടായിരുന്നയാളും നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പൊതുസ്ഥലത്ത് ലൈംഗിക ചേഷ്ടയില്‍ ഏര്‍പ്പെട്ടതിന് ഇവര്‍ക്കെതിരെ കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവതി ജോലി രാജിവെച്ചത്.

2003 മുതല്‍ ജെന്നിങ്‌സ് യൂലര്‍ ഹെര്‍മ്‌സില്‍ ജോലി ചെയ്യുകയായിരുന്നു. ലോകത്തിലെ തന്നെ ഉയര്‍ന്ന ക്രഡിറ്റ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ബ്രോക്കര്‍മാറെ ഡീല്‍ ചെയ്യുന്നത് ഇവരായിരുന്നു. ലോകത്തെമ്പാടുമായി 50 രാജ്യങ്ങളില്‍ കമ്പനിക്ക് ബ്രാഞ്ചുകളുണ്ട്. ഏകദേശം 6,000ത്തോളം ഇവിടെ ജോലി ചെയ്യുന്നു. 2.5 ബില്യണ്‍ യൂറോയാണ് 2013ലെ കമ്പനിയുടെ ടേണ്‍ഓവര്‍.

English summary
train sex romp; woman resigns as senior manager for top financial company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X