എട്ടു മണിക്കൂര്‍ ഫ്രീസറില്‍ കുടുങ്ങിയ ഹോട്ടല്‍ ജീവനക്കാരി രക്ഷപ്പെട്ടു
ലണ്ടന്‍: റെസ്റ്റോറന്റിലെ ഫ്രീസറില്‍ കുടുങ്ങിയ ജീവനക്കാരിയെ രക്ഷിച്ചു. എട്ടു മണിക്കൂറോളമാണ് യുവതി ഫ്രീസറിനകത്ത് കുടുങ്ങി നിന്നത്. ബ്രിട്ടനിലെ ഗ്ലൗസെസ്റ്ററിലെ സബ്വേയിലെ ഫ്രീസറിലാണ് ജീവനക്കാരി തണുത്തു മരവിച്ച് ഇരുന്നത്. അകത്ത് ആളുണ്ടെന്നറിയാതെ ജീവനക്കാര്‍ പൂട്ടിപ്പോകുകയായിരുന്നു. 20കാരിയായ കാര്‍ലെ ദൗബാനെയാണ് അപകടത്തില്‍പ്പെട്ടത്.
ഹെല്പ് മി എന്നു കടലാസില്‍ എഴുതി വാതിലിനു പുറത്തിട്ടിട്ടും ആരും കണ്ടില്ല. അടുത്ത ദിവസം രാവിലെ ജീവനക്കാര്‍ വന്ന് വാതില്‍ തുറന്നപ്പോഴാണ് കുടുങ്ങിയ വിവരം അറിയുന്നത്. ഫ്രീസറിനുള്ളില്‍ രാത്രി പാല് വെക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ കാര്‍ലെ ദൗബാനെ അകപ്പെടുകയായിരുന്നു.

നേര്‍ത്ത ലെഗിന്‍സും ഒരു ടോപ്പും ആയിരുന്നു യുവതി ധരിച്ചിരുന്നത്. അഞ്ചു ഡിഗ്രി സെല്‍ഷ്യസ് മാത്രം താപനിലയെ ഉണ്ടായിരുന്നുള്ളൂ. പേടിച്ചു വിറച്ച കാര്‍ലെ ദൗബാനെ സിസിടിവിയിലൂടെ മറ്റ് ജീവനക്കാര്‍ കാണുന്നുണ്ടെന്ന് വിചാരിച്ച് ആശ്വസിച്ചു. എന്നാല്‍, ഒരു അനക്കവും കാണാതായപ്പോള്‍ കാര്‍ലെ ശരിക്കും ഭയന്നു.
തണുപ്പില്‍ മരവിച്ചതോടെ കൈയ്യും കാലും കൊണ്ട് വാതില്‍ തട്ടാന്‍ പോലും കഴിയാതെയായി എന്നു യുവതി പറയുന്നു. പുറത്തെടുത്ത കാര്‍ലെയെ പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications