യാത്രയ്ക്കിടെ വിമാനത്തിന്റെ സുരക്ഷാ വാതില്‍ തുറക്കാന്‍ ശ്രമം. യുവതി അറസ്റ്റില്‍
ബോസ്റ്റണ്‍: യാത്രയ്ക്കിടെ വിമാനത്തിന്റെ സുരക്ഷാ വാതില്‍ തുറന്ന് പുറത്ത് ചാടാന്‍ ശ്രമിച്ച യുവതി പോലിസ് പിടിയില്‍. യു എസ്സിലെ ബോസ്റ്റണിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലാണ് യുവതി ചാടാന്‍ ശ്രമം നടത്തിയത്.
അമിതി മദ്യലഹരിയിലായിരുന്ന 30കാരിയെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴുമണിക്ക് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമെത്തിയ ഉടനെ യുവതിയെ പോലിസിന് കൈമാറി. ഇവര്‍ക്ക് ത്രീവവാദ സംഘടനയുമായി ബന്ധമില്ലെന്ന് മസാച്ചുസ്റ്റസ് പോലിസ് പറഞ്ഞു.
അമിത മദ്യലഹരിയിലായിരുന്ന യുവതി വിമാന ജോലിക്കാരോട് മോശമായി പെരുമാറിയതിനും വിമാനം അപകടപ്പെടുത്താനുമുള്ള ശ്രമത്തിനാണ് പോലിസ് കേസെടുത്തത്.












Click it and Unblock the Notifications