കോളയും പനഡോളും ഉപയോഗിച്ച് ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍
ദുബായ്: പനഡോള്‍ ഗുളികയും കൊക്കോ കോളയും ഉപയോഗിച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ച പ്രവാസി യുവതി ഗുരുതരാവസ്ഥയില്‍. ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിയാണ് പനഡോള്‍ ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചത്. ഇവരെ ലത്തീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലിയ്ക്കിടെ പരിചയപ്പെട്ട യുവാവില്‍ നിന്നാണ് 30കാരിയായ യുവതി ഗര്‍ഭിണിയായത്. അവിഹിത ഗര്‍ഭം അലസിപ്പിയ്ക്കുന്നതിന് വേണ്ടി ഇവര്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ കേസിലും കോടതിയിലും വരെ എത്തി.

രണ്ട് അബോര്‍ഷന്‍ ഗുളികള്‍ കഴിച്ച സ്ത്രീ ഇതിന് പിന്നാലെ കൃത്യമായ ഇടവേളകള്‍ ഇല്ലാതെ ആറ് പനഡോള്‍ ഗുളികകളും കഴിച്ചു . കൊക്കൊ കോള കുടിയ്ക്കുകയും ചെയ്തു. മൂന്ന് ദിവസത്തോളം കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്തു .
അവശ നിലയിലായ യുവതിയെ വീട്ടുടമയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരാണ് യുവതി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ച കാര്യം അറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട് . ബര്‍ദുബായ് പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത് . കേസില്‍ ഏപ്രില്‍ 23 ന് കോടതി വാദം കേള്‍ക്കും . ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന വിവരം ലഭ്യമല്ല .












Click it and Unblock the Notifications