കുട്ടികള്‍ക്ക് ഇത്രയും ക്രൂരമായി പെരുമാറാന്‍ കഴിയുമോ? അതും ഒരു സ്ത്രീയോട്,ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ
ബ്രസീലിയ: ബ്രസീലില്‍ യുവതിയെ ക്രൂരമായി കൊള്ളയടിയ്ക്കാന്‍ കുട്ടിക്കള്ളന്‍മാരുടെ സംഘം. 17 വയസില്‍ താഴെ പ്രായമുള്ള ഒരു സംഘം കുട്ടികളാണ് ബ്രസീലിയന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ തായിസ് ഡേ റിയോ (33) ആക്രമിച്ച് കൊള്ളയടിയ്ക്കാന്‍ ശ്രമിച്ചത് . തീരെ അപ്രതീക്ഷിതമായ ആക്രമണത്തെ ചെറുക്കാന്‍ തായിസ് ശ്രമിയ്ക്കുന്നുണ്ട്. അക്രമത്തിന്റെ വീഡിയോ യൂ ട്യൂബില്‍ പ്രചരിയ്ക്കുകയാണ് .
കുട്ടികള്‍ക്ക് ഇത്രയും ക്രൂരമായി പെരുമാറാന്‍ കഴിയുമോ എന്ന് രണ്ടാമതൊരുവട്ടം ചിന്തിയ്‌ക്കേണ്ടി വരില്ല ബ്രസീലില്‍ നിന്നുള്ള ഈ വീഡിയോ കണ്ടാല്‍. നടപ്പാതയിലൂടെ പോവുകയായിരുന്ന സ്ത്രീയെ ആദ്യം രണ്ട് കുട്ടിക്കള്ളന്‍മാര്‍ ചേര്‍ന്ന് തടയുന്നു. പിന്നീട് സംഘത്തിലെ കുട്ടികളുടെ എണ്ണം കൂടുന്നു. സ്ത്രീയുടെ കൈയ്യിലെ ബാഗ് തട്ടിയെടുക്കുകയാണ് ലക്ഷ്യം. എല്ലാവരും ചേര്‍ന്ന് സ്ത്രീയെ തല്ലി ചതയ്ക്കുകയും ഫുട്പാത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നു .

സ്ത്രീ ആക്രമിയ്ക്കപ്പെടുമ്പോള്‍ അതുവഴി മൂന്നോളം വഴിയാത്രക്കാര്‍ പോകുന്നുണ്ട്. പക്ഷേ ആരും സ്ത്രീയെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നില്ല. റോഡിന്റെ മറുവശത്ത് നിന്നും രണ്ട് യുവാക്കള്‍ സംഭവ സ്ഥലത്തേയ്ക്ക് എത്തിയപ്പോഴാണ് അക്രമികളായ കുട്ടികള്‍ ഓടി രക്ഷപ്പെട്ടത് .












Click it and Unblock the Notifications