കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തലയറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: മദ്യപിച്ച് ബോധം പോയ യുവതി വളര്‍ത്തുപാമ്പിന്റെ തലയറുത്തു തിന്നു. ജെന്നിഫര്‍ ലാമ്പെ എന്ന 28കാരിയാണ് കത്തിയും കത്രികയും ഉപയോഗിച്ച് വളര്‍ത്തുപാമ്പിന്റെ തലയറുത്ത് തിന്നത്. ഇതോടെ 2006ലെ മൃഗസംരക്ഷണ നിയമപ്രകാരം യുവതിക്ക് കോടതി നാല് മാസം തടവ് ശിക്ഷ വിധിച്ചു.

അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നത് തെറ്റോ!! ഫേസ്ബുക്കില്‍ ഫണ്ട് ശേഖരിച്ചയാള്‍ക്ക് സംഭവിച്ചത്!അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നത് തെറ്റോ!! ഫേസ്ബുക്കില്‍ ഫണ്ട് ശേഖരിച്ചയാള്‍ക്ക് സംഭവിച്ചത്!

അഞ്ച് വര്‍ഷത്തേയ്ക്ക് മൃഗങ്ങളെ വളര്‍ത്തുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. വിസ്‌കി അമിതമായി കഴിച്ച് ബോധം നഷ്ടപ്പെട്ടതോടെ ഏപ്രില്‍ എട്ടിനായിരുന്നു വീട്ടില്‍ വളര്‍ത്തിയിരുന്ന പാമ്പുകളെ യുവതി ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടില്‍ വളര്‍ത്തിയിരുന്ന മലമ്പാമ്പിന്റെ കുഞ്ഞിനെയും പെരുമ്പാമ്പിന്റെ കുഞ്ഞിനെയുമാണ് യുവതി തലയറുത്ത് കൊന്നത്. ഇതിന് ശേഷം പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിന്റെ തല.

14-1452757721-snake-1-20-1471687372.jpg -Properties

നേരത്തെ പൂച്ചകളെ തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി യാത്ര ചെയ്ത ലാമ്പെ ശബ്ദം സഹിക്കാന്‍ കഴിയാതെ എലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളിയിരുന്നു. കേസ് പരിഗണിച്ച കോടതി യുവതിയ്ക്ക് മാനസികമായും ശാരീരികമായും തകരാറുകളുണ്ടെന്ന് വിധിയെഴുതി. എന്നാല്‍ ശിക്ഷയില്‍ ഇളവുനല്‍കാന്‍ കോടതി തയ്യാറായില്ല. മദ്യപാന ആസക്തിയുള്ള യുവതിയുടെ ശീലങ്ങളും കോടതി വിമര്‍ശിച്ചു.

English summary
Woman who cut off pet snakes' heads with scissors and ate them. Court imposed fine and imprison ment against women after repeating violcence against animals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X