Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിലെ പ്രസവം... ആ പാവം സ്ത്രീയ്ക്ക് 21 ലക്ഷം പിഴ!!!

ബീജിങ്: വിമാനത്തില്‍ വച്ച് ഒരു പ്രസവം. ലോകത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വിശേഷിപ്പിയ്ക്കാവുന്ന സംഭവമായിരുന്നു അത്. ആ ചൈനീസ് യുവതി ഒരു പെണ്‍കുഞ്ഞിന് സുഖപ്രസവത്തിലൂടെ ജന്മം നല്‍കിയപ്പോള്‍ ലോകം പുഞ്ചിരിച്ചു.

അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു. പക്ഷേ അമ്മയ്ക്ക് ഈ പ്രസവം അത്ര സുഖകരമായിരിയ്ക്കില്ല. വിമാനത്തില്‍ പ്രസവിച്ച് സ്ത്രീ പിഴയൊടുക്കണം എന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട്.

ഒന്നും രണ്ടും രൂപയല്ല പിഴയൊടുക്കേണ്ടത്. ഏതാണ്ട് 21 ലക്ഷം രൂപ. എന്താണ് ഇങ്ങനെയൊരു ശിക്ഷയ്ക്ക് കാരണം?

ചൈനക്കാരി

ചൈനക്കാരി

ഒരു ചൈനക്കാരിയായിരുന്നു വിമാനത്തിനുള്ളില്‍ വച്ച് പ്രസവിച്ചത്. വിമാനം ആകാശത്ത് പറന്നുകൊണ്ടിരിയ്ക്കുമ്പോഴായിരുന്നു പ്രസവം.

യാത്രാവിമാനത്തിലെ പ്രസവം

യാത്രാവിമാനത്തിലെ പ്രസവം

എയര്‍ ആംബുലന്‍സുകളില്‍ പ്രസവങ്ങള്‍ നടന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ യാത്രാവിമാനത്തില്‍ ഒരു പ്രസവം അപൂര്‍വ്വം തന്നെ.

അമേരിയ്ക്കയിലേയ്ക്ക്

അമേരിയ്ക്കയിലേയ്ക്ക്

ചൈനയില്‍ നിന്ന് അമേരിയ്ക്കയിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ വച്ചായിരുന്നു സംഭവം. ലോസ് ആഞ്ചലസിലേയ്ക്കായിരുന്നു വിമാനം.

പിഴയൊടുക്കണം

പിഴയൊടുക്കണം

വിമാനത്തില്‍ പ്രസവിച്ച സ്ത്രീ പിഴയൊടുക്കണം എന്നാണ് ഇപ്പോള്‍ വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. 21 ലക്ഷം രൂപയാണ് ഇവര്‍ പിഴയായി ആവശ്യപ്പെടുന്നത്.

തെറ്റിദ്ധരിപ്പിച്ചു

തെറ്റിദ്ധരിപ്പിച്ചു

സ്ത്രീ വിമാനക്കമ്പനിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം. 36 ആഴ്ച ഗര്‍ഭിണിയായിരുന്നു എന്ന കാര്യം വിമാനക്കമ്പനി അധികൃതരെ ഇവര്‍ അറിയിച്ചിരുന്നില്ലത്രെ.

വിമാനം ഇറക്കി

വിമാനം ഇറക്കി

ലോസ് ആഞ്ചലസില്‍ ഇറങ്ങേണ്ട വിമാനം പ്രസവം കാരണം അലാസ്‌കയില്‍ ഇറക്കേണ്ടി വന്നു. ഇതുവഴി വിമാനക്കമ്പനിയ്ക്ക് വലിയ നഷ്ടം നേരിട്ടു എന്നാണ് പറയുന്നത്.

 ഒരു കള്ളക്കളി

ഒരു കള്ളക്കളി

സംഭവത്തില്‍ ഒരു കള്ളക്കളിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയെ പ്രസവിയ്ക്കുന്നത് അമേരിയ്ക്കയില്‍ വച്ച് തന്നെ ആകണം എന്ന് യുവതിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നത്രെ. അങ്ങനെയെങ്കില്‍ കുട്ടി അമേരിയ്ക്കന്‍ പൗരനായി വളരുമല്ലോ!

പ്രസവം എടുത്തത്

പ്രസവം എടുത്തത്

വിമാനത്തില്‍ വച്ച് എങ്ങനെ പ്രസവം നടക്കും എന്നായിരിയ്ക്കും പലരും ആലോചിയ്ക്കുന്നുണ്ടാവുക. യാത്രക്കാരില്‍ ഉണ്ടായിരുന്ന ഡോക്ടറാണ് പ്രസവമെടുത്തത്. വിമാനത്തിലെ വനിത ജീവനക്കാര്‍ സഹായികളുമായി.

വീഡിയോ കാണാം

വിമാനത്തിലെ പ്രസവത്തിന്റെ വീഡിയോ കാണണോ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+