കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ ഡിഎന്‍എ വേണമെന്ന ആവശ്യവുമായി രംഗത്ത്

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ട് ട്രംപിന്റെ ഡിഎന്‍എ വേണമെന്ന് ആവശ്യവുമായി സ്ത്രീ രംഗത്ത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ട്രംപ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച സ്ത്രീയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പീഡനത്തിനിടെ തന്റെ വസ്ത്രത്തില്‍ പുരണ്ട പുരുഷ ജനിതക വസ്തുക്കളുമായി താരതമ്യപ്പെടുത്താനാണ് സാമ്പിള്‍ വേണമെന്ന് സ്ത്രീ ആവശ്യപ്പെടുന്നത്.

രണ്ട് രൂപക്ക് രണ്ട് കിലോ ഗോതമ്പ്... സ്ത്രീ സുരക്ഷയും ഭിന്നലിംഗക്കാർക്കും മുൻഗണന: ബിജെപി പ്രകടനപത്രികരണ്ട് രൂപക്ക് രണ്ട് കിലോ ഗോതമ്പ്... സ്ത്രീ സുരക്ഷയും ഭിന്നലിംഗക്കാർക്കും മുൻഗണന: ബിജെപി പ്രകടനപത്രിക

മാര്‍ച്ച് രണ്ടിന് ട്രംപിന്റെ ഡിഎന്‍എ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കരോളിന്റെ അഭിഭാഷകര്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. സംഭവം നടന്ന ദിവസം താന്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുരണ്ട ദ്രാവകം ലാബില്‍ ശേഖരിച്ചതായി യുവതി പറയുന്നു. എന്നാല്‍ ശുക്ലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും അവയെല്ലാം തന്നെ ഒരു വ്യക്തിയുടേതാണെ വിദഗ്ധര്‍ പറയുന്നു.

trump-15804

1990കളില്‍ മാന്‍ഹട്ടനിലെ ആഡംബര ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറായ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാനില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന ആരോപണവുമായി ഇ. ജീന്‍ കരോള്‍ എന്ന സ്ത്രീ കഴിഞ്ഞ വര്‍ഷമാണ് രംഗത്തെത്തിയത്. നവംബറില്‍ അവര്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളെ പാടേ നിഷേധിച്ച ട്രംപ് കരോളിനെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ഇക്കഴിഞ്ഞ ജൂണിലും ആവര്‍ത്തിച്ചു.

ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ ധരിച്ചിരുന്ന കറുത്ത വസ്ത്രം കുളിമുറിയില്‍ തൂക്കിയിട്ടിരുന്നതായി കരോളിന്‍ പറയുന്നു. അതിന് ശേഷം ഒരു തവണ മാത്രമേ താന്‍ ആ വസ്ത്രം ധരിച്ചിട്ടുള്ളൂ. അത് ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയായിരുന്നുവെന്നും കരോളിന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഡിഎന്‍എ ഫലം പുറത്ത് വരുമ്പോള്‍ താന്‍ ആരാണെന്ന് ട്രംപിന് മനസ്സിലാകുമെന്ന് പറഞ്ഞ കരോളിന്‍ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാനിലെ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ആക്രമിച്ചത് ആരാണെന്ന് തെളിയുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ഡിഎന്‍എ ഫലം പുറത്തുവരുന്നതോടെ ആക്രമിച്ചത് ആരാണെന്ന് തിരിച്ചറിയാനാകുമെന്ന് കരോളിന്റെ അഭിഭാഷകന്‍ അറിയിച്ചു.

English summary
Woman who make allegataions against Donld Trump seeks DNA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X