Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയുടുപ്പിട്ട നടിമാരെ യുവതി ചീത്ത പറഞ്ഞു, വീഡിയോ കാണൂ

ദുബായ്: ഷോപ്പിംഗ് മാളില്‍ സഭ്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചുവന്നു എന്നാരോപിച്ച് നടിമാര്‍ക്ക് യുവതിയുടെ വക ആക്ഷേപം. ദുബായിലെ ഒരു സ്റ്റോറിലാണ് ഈജിപ്തില്‍ നിന്നുള്ള രണ്ട് നടിമാര്‍ക്ക് നേരെ സ്വദേശിനിയായ യുവതി രോഷം കൊണ്ടത്. ദുബായ് ആസ്ഥാനമായുള്ള അല്‍ബയാനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

എമിറേറ്റ്‌സിലെ ഡ്രസ് കോഡ് അനുസരിച്ചല്ല വസ്ത്രധാരണം എന്ന് പറഞ്ഞ് യുവതി നടിയായ അബീര്‍ സാബ്രിക്ക് നേരെ കയര്‍ക്കുകയായിരുന്നു. ഇതെന്റെ രാജ്യമാണ്. എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കണം - തടയാനെത്തിയവരെ തട്ടിമാറ്റി സ്ത്രീ രോഷംകൊണ്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

actress

ഇത് പറയാന്‍ നിങ്ങളാരാണ് എന്നായിരുന്നു അബീര്‍ സാബ്രിയുടെ പ്രതികരണം. ഞാനെന്ത് വസ്ത്രം ധരിച്ചാലും അതിന് നിങ്ങള്‍ക്കെന്താണ് എന്നും ഇതൊക്കെ നോക്കാന്‍ നിങ്ങളെ ആരെങ്കിലും ഏല്‍പിച്ചിട്ടുണ്ടോ എന്നും നടി ചോദിച്ചു. വാക്ക് തര്‍ക്കം അവിടെ തീര്‍ന്നെങ്കിലും യു എ ഇ യുവതിക്ക് നേരെ നിയമപരമായ നടപടി ഉണ്ടാകും എന്നാണ് അറിയുന്നത്.

എമിറേറ്റിലെ നിയമപ്രകാരം ആരുടെയെങ്കിലും സമ്മതമില്ലാതെ വീഡിയോ പകര്‍ത്തുവാനോ പരസ്യപ്പെടുത്താനോ പാടില്ല. യുവതിയുടെ പെരുമാറ്റം എമിറേറ്റിലെ സംസ്‌കാരത്തിന് യോജിച്ചതായിരുന്നില്ല എന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ദുബായ് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+