Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒലീവ് ഓയിലും വിനാഗിരിയുടെ സണ്‍ബാത്തിന് ഉപയോഗിച്ച യുവതിയ്ക്ക് മാരകമായ സ്‌കിന്‍ കാന്‍സര്‍

സണ്‍ബാത്തിന് ഒലീവ് ഓയിലും വിനാഗിരിയും ഉപയോഗിച്ച യുവതിയ്്ക്ക് ഗുരുതരമായ സ്‌കിന്‍ കാന്‍സര്‍ ബാധിച്ചു. 58 കാരിയായ കരോള്‍ ലീച്ചാണ് കാന്‍സര്‍ രോഗത്തിന് ഇരയായത്. കാന്‍സര്‍ വിഭാഗത്തില്‍ ഏറ്റവും ഗുരുതരമായ കാന്‍സര്‍ രോഗമാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ചെറിയ പ്രായം മുതല്‍ കരോളും സാഹോദരിയും ഒലീവോയിലും വിനാഗിരിയും മിക്‌സ് ചെയ്ത മിശ്രിതം ശരീരത്തില്‍ പുരട്ടിയാണ് സണ്‍ബാത്ത് ചെയ്യുന്നത്. എന്നാല്‍ അപ്പോഴൊന്നും അസ്വാഭാവികത കണ്ടിരുന്നില്ലെന്നും പറയുന്നു.

cancer89-600

സണ്‍ബാത്ത് ചെയ്യുന്നതിന് മുന്‍പായി ശരീരത്തില്‍ കെമിക്കില്‍ അടങ്ങിയ സണ്‍ലോഷന്‍ ക്രീമുകള്‍ യുവതി ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു. അധിക സമയം സണ്‍ബാത്തിന് വേണ്ടി ചിലവഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നീ ധാരണകളിലായിരുന്നു കഴിഞ്ഞിരുന്നത് എന്ന് യുവതി പറഞ്ഞു.

ഏറെ നാളുകള്‍ക്ക് ശേഷം മുഖത്ത് പാടുകള്‍ വന്നത് പ്രായത്തിന്റേതാണ് എന്ന തെറ്റിധാരണയില്‍ കഴിയുകയായിരുന്നു. പിന്നീട് ഡോക്ടറെ കാണിച്ച് നടത്തിയ ബയോപ്‌സി പരിശോധനയിലാണ് ഗുരുതരമായ സ്‌കിന്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്.

സര്‍ജറി നടത്തി കാന്‍സര്‍ കോശങ്ങള്‍ മുഖത്ത് നിന്നും നീക്കം ചെയ്തു എങ്കിലും അപകടത്തില്‍ പരിക്കുപറ്റിയ അവസ്ഥയിലാണ് ഇപ്പോള്‍ കാണപ്പെടുന്നത്. സണ്‍ബാത്തിന്റെ മിഥ്യാധാരണകള്‍ പുറംലോകത്തെ അറിയിക്കാനാണ് തുറന്ന് പറഞ്ഞെതെന്ന് യുവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+