കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, അവയവങ്ങള്‍ മുറിച്ചു മാറ്റി, പെങ്ങളോട് ആങ്ങളമാരുടെ പ്രതികാരം
സഹോദന്മാരില്‍ ഒരാളുടെ മകളെ യുവതി തട്ടിക്കൊണ്ട് പോയെന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോയി ക്രൂര പ്രതികാരത്തിന് വിധേയയാക്കിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലാഹോര്‍ : പാകിസ്ഥാനില്‍ സഹോദരിയോട് സഹോദരന്മാരുടെ ക്രൂര പ്രതികാരം. പെങ്ങളെ തട്ടിക്കൊണ്ട് പോയി കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും അവയവങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.
സഹോദന്മാരില്‍ ഒരാളുടെ മകളെ യുവതി തട്ടിക്കൊണ്ട് പോയെന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോയി ക്രൂര പ്രതികാരത്തിന് വിധേയയാക്കിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികാരം സംശയത്തെ തുടര്‍ന്ന്
ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള മുസഫര്‍ നഗറില്‍ നിന്നാണ് 40കാരിയെ തട്ടിക്കൊണ്ട് പോയത്. അതിനു ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും കാലുകള്‍ മുറിച്ചു മാറ്റുകയുമായിരുന്നു. സഹോരന്മാരില്‍ ഒരാളുടെ മകളെ ഇവര്‍ തട്ടിക്കൊണ്ട് പോയതായി സംശയിച്ചാണ് പ്രതികാരം.

പോലീസ് കേസ്
മകളെ തട്ടിക്കൊണ്ട് പോയി എന്ന് കാണിച്ച് ആക്രമിക്കപ്പെട്ട യുവതിയുടെ സഹോദരന്മാരില്‍ ഒരാള്‍ ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി ക്രൂര പ്രതികാരത്തിന് വിധേയമാക്കിയത്.

കൊല്ലാന്‍ ശ്രമം
മകളുടെ തിരോധാനത്തിന്റെ പ്രതികാരമായിട്ടാണ് അമ്മയെ തട്ടിക്കൊണ്ട് പോയി ക്രൂര പ്രതികാരത്തിന് വിധേയയാക്കിയതെന്ന് യുവതിയുടെ മകള്‍ പറഞ്ഞു. അമ്മയെ കൊലപ്പെടുത്താനാണ് അമ്മാവന്‍ ശ്രമിച്ചതെന്നും യുവതിയുടെ മകള്‍ പറയുന്നു.

പോലീസ് അന്വേഷണം
സഹോരന്മാരുടെ ക്രൂര പ്രതികാരത്തിന് ഇരയായ യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ മുള്‍ട്ടാനിലെ നിഷ്താര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications