Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കൂറുകളോളം സെക്‌സ്!!! കഴിഞ്ഞപ്പോള്‍ യുവതി ചെയ്തത്, ഒളിപ്പിച്ചുവച്ച കത്തിയെടുത്ത്....

കുത്തേറ്റ് ഭര്‍ത്താവിന്‍റെ ആന്തരികാവയവങ്ങള്‍ പുറത്തുവന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മുന്‍ ഭര്‍ത്താവിനെ ഭാര്യ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചു. മാരത്തോണ്‍ സെക്‌സിനൊടുവിലാണ് യുവതിയുടെ മിന്നല്‍ ആക്രമണം. 35കാരിയായ മുസ്‌ലിം യുവതി ദാല്യ സയീദാണ് മുന്‍ ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.

ആക്രമിക്കപ്പെട്ടത് മുഹമ്മദ് ബിലാല്‍

31കാരനായ മുഹമ്മദ് ബിലാല്‍ മിയയാണ് മുന്‍ ഭാര്യയുടെ കുത്തേറ്റ് ആശുപത്രിയിലായത്. രണ്ടു വര്‍ഷ മാത്രമേ ബിലാലും ദാല്യയും തമ്മിലുള്ള വിവാഹബന്ധം നീണ്ടുനിന്നുള്ളൂ. 2013ല്‍ ഇരുവരും വിവാഹമോചനം നേടി.

കലഹത്തിനു കാരണം മകള്‍

വിവാഹമോചനത്തിനു ശേഷം മകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ നടന്നിരുന്നു. മകളെ സ്വന്തമാക്കി ഭര്‍ത്താവ് ജന്‍മനാടായ പാകിസ്താനിലേക്ക് പോവുമോയെന്നതായിരുന്നു ദാല്യയുടെ ഭയം.

 സംഭവിച്ചത് ബിലാല്‍ പറയുന്നു

നാലു മണിക്കൂറോളം നീണ്ടുനിന്ന മാരത്തോണ്‍ സെക്‌സിനൊടുവില്‍ പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. കണ്ണടച്ചു തുറക്കും മുമ്പ് കൈവശം ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് അവള്‍ എന്റെ വയറ്റില്‍ കുത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ പുറത്തുചാടി. അവ വലിച്ച് പുറത്തേക്കിടാനായിരുന്നു പിന്നീട് അവളുടെ ശ്രമം.

കുത്തേറ്റിട്ടും ആക്രമണം തുടര്‍ന്നു

കുത്തേറ്റ ബിലാല്‍ മുറിവ് പൊത്തിപ്പിടിച്ച് വീടിനു പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ദാല്യ വെറുതെവിട്ടില്ല. കൈവശമുണ്ടായിരുന്ന ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് ഇവര്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് അയല്‍ക്കാരെത്തി ഇയാളെ ആശുപത്രിയിലേക്കു മാറ്റിയത്. 30ഓളം മുറിവുകളേറ്റ ബിലാല്‍ 10 ദിവസമാണ് ആശുപത്രിയില്‍ ചെലവഴിച്ചത്.

യുവതി പറയുന്നത്

പക്ഷെ യുവതി കോടതിയില്‍ അറിയിച്ചത് മറ്റൊരു കാര്യമാണ്. മുന്‍ ഭര്‍ത്താവായ ബിലാല്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും ജീവന്‍ രക്ഷിക്കാനാണ് തനിക്ക് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും ദാല്യ അറിയിച്ചു. ഭാര്യ ഭര്‍ത്താക്കന്‍മാരായി കഴിഞ്ഞിരുന്നപ്പോള്‍ ബിലാല്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+