സൗദിയിലെ സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്ത, 2020 ആകുമ്പോഴേക്കും അപ്രതീക്ഷിത തൊഴിലവസരങ്ങള്‍
2020 ആകുമ്പോഴേക്കും സൗദിയില്‍ 1.4 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് തൊഴില്‍ വികസന മന്ത്രാലയം അറിയിച്ചു.
ജിദ്ദ; 2020 ആകുമ്പോഴേക്കും സൗദിയില്‍ 1.4 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് തൊഴില്‍ വികസന മന്ത്രാലയം അറിയിച്ചു. പുറം തൊഴില്‍ പ്രകാരം വീടുകളിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കാണ് ഈ അവസരം. വനിതകള്‍ക്ക് പുറമെ അംഗപരിമിതര്‍ക്കും തൊഴിലവസരം ലഭിക്കാന്‍ പുറം തൊഴില്‍ കരാര്‍ പദ്ധതി പ്രകാരം സാധിക്കും.
സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരില്‍ 28 ശതമാനം വനിതാ സാന്നിധ്യം 28 ശതമാനാമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ദേശീയ പരിവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സാമൂഹിക തൊഴില്‍ മന്ത്രാലയം പുറംതൊഴില്‍ കരാര്‍ പദ്ധതി നടപ്പാക്കുന്നത്.

സൗദിയില്‍ ഏഴ് ലക്ഷം വനിതാ തൊഴില്‍ രഹിതര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൗദിയിലെ മൂന്ന് പ്രധാന പ്രവശ്യകളിലാണ് തൊഴില്‍ അവസരങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് പുറം തൊഴില്‍ കരാര്‍ പദ്ധതി പ്രകാരം വനിതകള്‍ക്ക് ജോലി ഉറപ്പ് വരുത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications