കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം‍; തുറന്നടിച്ച് മുൻ മിസ് നോർത്ത് കരോലിന, യുഎസിൽ പ്രതിഷേധം

15 സത്രീകളാണ് ട്രംപിനെതിരെ പരസ്യ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത ലൈംഗികാരോപണവുമായി യുവതികൾ രംഗത്ത്. 15 സത്രീകളാണ് ട്രംപിനെതിരെ പരസ്യ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കുപ്പിവെള്ളത്തിന് എംആര്‍പിയിലും അധികം വില ഈടാക്കാം; കേന്ദ്രത്തിന്റെ വാദം തള്ളി സുപ്രീം കോടതികുപ്പിവെള്ളത്തിന് എംആര്‍പിയിലും അധികം വില ഈടാക്കാം; കേന്ദ്രത്തിന്റെ വാദം തള്ളി സുപ്രീം കോടതി

trump

ഇത്തവണ 2006 ൽ മിസ് നോർത്ത് കരോലിനയായ തിരഞ്ഞെടുക്കപ്പെട്ട സാമന്ത ഹോൽവു ഉൾപ്പെടെയുള്ളവരാണ് ട്രംപിനെതിരെ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.ട്രംപിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പരസ്യമായി തന്നെ ഇവർ വിവരിച്ചിട്ടുമുണ്ട്.

 ട്രംപിനെതിരെ ലൈംഗികാരോപണം

ട്രംപിനെതിരെ ലൈംഗികാരോപണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളെ ആസ്പദമാക്കി സിനിമ തയാറാക്കിയ ബ്രേവ് ന്യൂസ് ഫിലിംസാണ് വാർത്താസമ്മേളനം നടത്തിയത്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലും നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ട്രംപിനെതിരെ ഉയരുന്നലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണമെന്ന് അവര്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

വെറ്റ് ഹൗസ് നിഷേധിച്ചു

വെറ്റ് ഹൗസ് നിഷേധിച്ചു

ട്രംപിനെതിരെയുള്ള ലൈംഗികാരോപണം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് നിഷേധിച്ചിരുന്നു. ഇതൊക്ക പ്രസിഡന്റാകുന്നതിനു മുമ്പുള്ള സംഭവങ്ങളാണെന്നും ഇതിനൊക്കെ നേരത്തെ തന്നെ ട്രംപ് മറുപടി പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ വിഷയം വീണ്ടും ലോകമാകെ ചര്‍ച്ചയാകുകയാണ്. ട്രംപിനെതിരെ അമേരിക്കയിലുടനീളം അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അവതരികയോട് മേശമായി പെരുമാറി

അവതരികയോട് മേശമായി പെരുമാറി

അമേരിക്കൻ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ ട്രംപിനെതിരെ ആരോപണവുമായി ടിവി അവതാരിക രംഗത്തെത്തിയിരുന്നു. ട്രംപ് റിയാലിറ്റി ഷോയ്ക്കിടെ ഇവരെ കടന്നപു പിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തുവെന്ന് ഇവർ ആരോപിച്ചിരുന്നു. ബെവേർലി ഹിൽസിലെ ട്രംപിന്റെ ബംഗ്ലാവിൽ വെച്ചായിരുന്നു സംഭവം നടന്നതെന്നും അന്ന് അവർ വ്യക്തമാക്കിയിരുന്നു.

 നെറ്റ് ക്ലാബ് ജീവനക്കാരിയെ കടന്നു പിടിച്ചു

നെറ്റ് ക്ലാബ് ജീവനക്കാരിയെ കടന്നു പിടിച്ചു

ട്രംപിനെതിരെ ലൈംഗികരോപണവുമായി മാൻഹട്ടിലെ ഒരു നൈറ്റ് ക്ലബ് ജീവനക്കാരിയായ ക്രിസ്റ്റിൻ രംഗത്തെത്തിയിരുന്നു. 90 കളിൽ നെറ്റ് ക്ലബ് ജീവനക്കാരിയായി ജോലി ചെയ്യവെ ക്ലബിലെത്തിയ ട്രംപ് അനുവാദം കൂടാതെ കടന്നു പിടിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. വ്യത്യസ്തമായ ഹെയർ സ്റ്റൈൽ കൊണ്ടാണ് ട്രംപിനെ ശ്രദ്ധിച്ചത്. എന്നാൽ അത് ഒര കാരണമായി കണകാക്കി ട്രംപ് തന്നെ കടന്നു പിടിക്കുകയായിരുന്നെന്നും ക്രിസ്റ്റിൻ പറഞ്ഞു.

നിഷേധിച്ച് ട്രംപ്

നിഷേധിച്ച് ട്രംപ്

എന്നാൽ തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചിരുന്നു. സ്ത്രീകളുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും ട്രംപ് പറഞ്ഞിരുന്നു. പ്രശസ്തിക്കു വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് അന്നു ട്രംപ് നൽകിയ വിശദീകരണം. എന്നാൽ ട്രംപിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ചു രൂക്ഷമായ പരാതിയാണ് ഉയർന്നു വരുന്നത്.

English summary
A group of women who have publicly accused President Donald Trump of sexual harassment and assault detailed their accounts of being groped, fondled and forcibly kissed by the businessman-turned-politician at a news conference on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X