ചൈനയിലെ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ യുവതിയെ കടുവ ആക്രമിച്ചു കൊന്നു;വീഡിയോ കാണൂ..
ബീജിങ്: ചൈനയിലെ പാര്‍ക്കില്‍ സുഹൃത്തിനൊപ്പമെത്തിയ യുവതിയെ കടുവ ആക്രമിച്ചു കൊന്നു .സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീജിങിലെ ബദലിംഗ് വൈല്‍ഡ് ലൈഫ് വേള്‍ഡില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം .പാര്‍ക്കില്‍ മൃഗങ്ങള്‍ക്കിടയിലൂടെ സ്വന്തം വാഹനമുപയോഗിച്ചുളള സഫാരി (വാഹന യാത്ര) അനുവദനീയമായിരുന്നു.
വാഹനത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സന്ദര്‍ശര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും യുവതി കാറില്‍ നിന്നിറങ്ങി നടക്കുകയായിരുന്നു. അവിചാരിതമായി കടുവ ആക്രമിക്കുകയും യുവതിയെ വലിച്ചുകൊണ്ടു പോകുന്നതുമായ ദൃശ്യങ്ങള്‍ കാണാം. രക്ഷിക്കാന്‍ ചെന്ന സുഹൃത്തിനെയും കടുവ ആക്രമിച്ചു. പാര്‍ക്ക് സുരക്ഷാ ജീവനക്കാര്‍ എത്തിച്ചേരുമ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു.

പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറില്‍ സഞ്ചരിക്കുമ്പോള്‍ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇറങ്ങി നടന്നതെന്നാണ് സുഹൃത്ത് പിന്നീട് അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. 2014 ലും ഈ പാര്‍ക്കില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications