കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചത് 1.2 ലക്ഷം സ്ത്രീകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചത് 1.2 ലക്ഷം സ്ത്രീകള്‍ | Oneindia Malayalam

റിയാദ്: വനിതകള്‍ക്കുള്ള ഡ്രൈവിംഗ് നിരോധനം ഇല്ലാതായി ഒരു ദിവസം പിന്നിടുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ച വനിതകളുടെ എണ്ണം 120,000. ഇവര്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാനായി ആറ് പുതിയ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് സമയബന്ധിതമായി പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളും വിദേശികളുമായ അരലക്ഷത്തോളം സ്ത്രീകള്‍ നേരത്തേ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു.

licence


1957 മുതല്‍ നിലവിലുള്ള വനിതാ ഡ്രൈവിംഗ് നിരോധനമാണ് ജൂണ്‍ 24ന് സൗദി ഭരണകൂടം എടുത്തുകളഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച രാജ വിജ്ഞാപനം ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തുവിട്ടത്. ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ല. ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി വന്നതോടെ വനിതാ ഡ്രൈവിംഗിനെതിരായ നിരോധനം എടുത്തുകളയാന്‍ തീരുമാനിക്കുകയായിരുന്നു. വാഹനാപകടങ്ങള്‍ക്കു പേരു കേട്ട സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാനെത്തുന്നതോടെ സുരക്ഷിത ഡ്രൈവിംഗ് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

റോഡപകടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് 40 വനിതാ അന്വേഷണ ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു. വനിതാ ഡ്രൈവിംഗ് അനുവദിച്ച ആദ്യ ദിനം സ്ത്രീകള്‍ എവിടെയും റോഡപകടം വരുത്തിവച്ചതായി റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് എതിരെ നിലവിലെ ട്രാഫിക് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും.

English summary
women driving in saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X