ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കാന്‍ യുവതി ചെയ്തത്; അമ്പരന്ന് യുവാവും സോഷ്യല്‍മീഡിയയും

ബീജിങ്: ലവ് ബ്രോക്കപ്പിന് ശേഷവും സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് പല കാമുകി കാമുകന്മാരും. അതേസമയം ബന്ധം സൂക്ഷിക്കാന്‍ താല്‍പര്യമില്ലാത്തവരും സമൂഹത്തിലുണ്ട്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത് ഒരു കാമുകിയുടെ പ്രതികാരത്തിന്റെ കഥയാണ്. ബ്രേക്കപ്പിന്് ശേഷം കാമുകനെ കരയിക്കാന്‍ യുവതി ചെയ്ത പ്രവൃത്തിയാണ് വൈറലാവുന്നത്.

സംഭവം ചൈനയിലാണ്. സാവോയെന്ന യുവതിയാണ് ബ്രേക്കപ്പിന് ശേഷം കാമുകനെ കരയിക്കുന്നതായി വ്യത്യസ്തമായ പ്രവര്‍ത്തി ചെയ്തത്. കാമുകനുമായി പിരിഞ്ഞ ശേഷം താന്‍ കരഞ്ഞ അത്രയും തന്നെ കാമുകനും കരയണമെന്ന വാശിയിലായിരുന്നു യുവതി.

love

ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിരുന്നു ഇരുവരും പ്രശ്‌നങ്ങളെ തുടര്‍ന്ന് പിരിയുകയായിരുന്നു. പിന്നാലെ കാമുകന്റെ വീടിന് മുന്നില്‍ 1000 കിലോഗ്രാം ഉള്ളി വാങ്ങിയിടുകയായിരുന്നു കാമുകി.

സംഭവം നിമിഷ നേരം കൊണ്ട് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീട്ടുപടിക്കല്‍ ഉള്ളി കൂമ്പാരത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാമുകന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കാമുകന്റെ വീട്ടുപടിക്കല്‍ ഉള്ളി കൊണ്ടിടുന്നതിനൊപ്പം ഒരു കുറിപ്പും യുവതി അതിന്റെ കൂടെ വെച്ചിരുന്നു. 'ഞാന്‍ മൂന്ന് ദിവസമാണ് കരഞ്ഞത്. ഇനി നിന്റെ ഊഴമാണെന്നായിരുന്നു' കുറിപ്പില്‍ പറയുന്നത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി യുവാവ് രംഗത്തെത്തി. തന്റെ പഴയ കാമുകിക്ക് നാടകീയ സ്വഭാവമാണെന്നും ബ്രോക്കപ്പിന് ശേഷം ഞാന്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിച്ചില്ലെന്നാണ് അവള്‍ എല്ലാവരോടും പറയുന്നതെന്നും അതുകൊണ്ട് താന്‍ മോശം ആള്‍ ആകുമോയെന്നും യുവാവ് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+