കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് ജോലിക്കു പോകാന്‍ ഭര്‍ത്താവിന്റെ സമ്മതമില്ല; വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്

  • By Neethu
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ജോലിക്കു പോകാന്‍ ഭര്‍ത്താവിന്റെ സമ്മതമില്ല; രാജ്യ പുരോഗതിക്കു പിന്നില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് സ്ത്രീകള്‍ വീടുകളില്‍ മാത്രം ഒതുങ്ങി പോകാന്‍ കാരണമെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. ലോകത്തിലെ 18 രാജ്യങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്.
ഖനന പ്രവര്‍ത്തനങ്ങള്‍,ഭാരമുള്ള ജോലികള്‍, അപകാടാവസ്ഥയിലുള്ള ജോലികള്‍ എന്നിവയില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ നിയമവ്യവസ്ഥയുണ്ട് എന്നാല്‍ പൊതു സ്ഥലങ്ങളില്‍ നടക്കുന്ന ലൈംഗിക ഉപദ്രവങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ ലോകത്തില്‍ 18 രാജ്യങ്ങളില്‍ ഇതുവരെയും ഒരു നിയമ വ്യവസ്ഥയും വന്നിട്ടിലെന്നും വേള്‍ഡ് ബാങ്കിന്റെ 'വുമണ്‍,ബിസിനസ്സ് ആന്‍ഡ് ദി ലോ 2016' റിപ്പോര്‍ട്ടില്‍ പറയുന്നു.

women

പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സാമ്പത്തിക പുരോഗതിയില്‍ പങ്കുകൊള്ളുന്നതിനും അവസരം നല്‍കണമെന്നും ലോക ബാങ്ക് വൈസ് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു. ഇന്ത്യയിലെ 80% സ്ത്രീകള്‍ക്കും സ്വന്തം ജോലി തിരഞ്ഞെടുക്കുന്നതിനോ, രാത്രി സമയങ്ങളില്‍ ജോലിക്കു പോകുന്നതിനോ, കുറഞ്ഞത് എവിടെ താമസിക്കണം എന്നു തിരഞ്ഞെടുക്കുന്നതിന് പോലും ഭര്‍ത്താവില്‍ നിന്നും അനുമതിയില്ല. 173 രാജ്യങ്ങളില്‍ 100 രാജ്യങ്ങളിലും ഇതേ അവസ്ഥയാണ് നിലനില്‍ക്കുന്നത്.

സ്ത്രീകള്‍ പിന്നിലാക്കുന്നതില്‍ ലോകരാജ്യങ്ങളിലെ നിയമ വ്യവസ്ഥക്കും വലിയൊരു പങ്കുണ്ട്, ഉദാഹരണത്തിന്; ലോകത്തില്‍ 41 രാജ്യങ്ങളില്‍ ഫാക്ടറി ജോലികളില്‍ നിന്നും സ്ത്രീകളെ നിരോധിച്ചിട്ടുണ്ട്, 29 രാജ്യങ്ങളില്‍ രാത്രികാല ജോലികളില്‍ നിന്നും നിയമപരമായ വിലക്കുകളാണ് നിലനില്‍ക്കുന്നത്.
ഇത്തരം നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ സാരമായി തന്നെ ബാധിക്കും, കാരണം ലോക ജനസംഖ്യയില്‍ പകുതിയില്‍ കൂടുതലും സ്ത്രീകളാണ്. അവരുടെ കഴിവുകളെ തള്ളി കളഞ്ഞു കൊണ്ട് നമ്മുക്കൊന്നും നേടാന്‍ സാധിക്കിലൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് ജോലിക്കു പോകാന്‍ സാധിക്കുകയാണെങ്കില്‍ സ്വന്തം സമ്പാദ്യം കൊണ്ട് ബിസിനസ്സുകള്‍ ആരംഭിക്കുന്നതിനും സാമ്പത്തിക മേഖലയില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നതിനും സാധിക്കും.കുടുംബ കലഹങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് 46 രാജ്യങ്ങളില്‍ ഇന്നും നിയമ വ്യവസ്ഥയിലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

English summary
18 nations Women needs their husband permission to get jobs; The World Bank said in the report ‘Women, Business and the Law 2016’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X