വില്യം രാജകുമാരന് വേണ്ടി സ്ത്രീകള്‍ നഗ്നരായി
ലണ്ടന്‍: ബ്രിട്ടന്‍ രാജകുമാനായ വില്യമിന് വേണ്ടി ഒരു ഗ്രാമത്തിലെ വിവിധ പ്രായക്കാരായ സ്ത്രീകള്‍ നഗ്നരായി. ഈസ്റ്റ് ആംഗ്ലിക്കന്‍ എയര്‍ ആംബുലന്‍സിനു വേണ്ടി ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ പുതുവര്‍ഷ കലണ്ടറിലാണ് നഗ്നരായി പ്രത്യക്ഷപ്പെടുന്നത്. ഈ കലണ്ടറിന്റെ കോപ്പി വില്യമിനും അയച്ചുകൊടുക്കും. കാരണം, വില്യം പൈലറ്റായി ജോലി നോക്കുന്നത് ഈസ്റ്റ് ആംഗ്ലിക്കന്‍ എയര്‍ ആംബുലന്‍സിലാണ്.
19 വയസുമുതല്‍ 50 വയസുവരെയുള്ള 14 സ്ത്രീകള്‍ കലണ്ടറിലെ വിവിധ പേജുകളില്‍ പല പോസുകളിലായി നഗ്നരായി പ്രത്യക്ഷപ്പെടുന്നു. പൂര്‍ണമായും നഗ്നരാണെന്ന് പറയാന്‍ പറ്റില്ലെങ്കിലും ചെറു വസ്ത്രങ്ങള്‍കൊണ്ടും വസ്തുക്കള്‍ കൊണ്ടുമെല്ലാം രഹസ്യഭാഗങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ചിത്രങ്ങള്‍. ഇവ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

എയര്‍ ആംബുലന്‍സിന് നാട്ടില്‍ ഏറെ ആവശ്യക്കാരുണ്ടെന്ന് സ്ത്രീകള്‍ പറയുന്നു. അതിനാല്‍ തങ്ങള്‍ക്കാകുന്ന തരത്തില്‍ കമ്പനിയെ സഹായിക്കുകയാണ് സ്ത്രീകളുടെ ലക്ഷ്യം. കലണ്ടറിലൂടെ ധനശേഖരണമാണ് സ്ത്രീകളുടെ ഉദ്ദേശമെന്ന് പറയുന്നു. എല്ലാവരും ഒരേ ഗ്രാമത്തിലുള്ളവരാണ്, പരസ്പരം അറിയുന്നവരും അയല്‍ക്കാരുമെല്ലാം കൂട്ടത്തിലുണ്ട്.
ജൂലി അയേഴ്‌സ് എന്ന വനിതാ ഫോട്ടോഗ്രാഫറാണ് മനോഹരങ്ങളായ ചിത്രങ്ങള്‍ പകര്‍ത്തിയത്. നഗ്നരായ സ്ത്രീകളെ തീര്‍ത്തും വ്യത്യസ്തമായ സ്ഥലങ്ങളില്‍ നിര്‍ത്തിയാണ് ജൂലിയുടെ ചിത്രം പകര്‍ത്തല്‍. ചിത്രങ്ങള്‍ പുറത്തുവന്നതോടെ ജൂലിക്കും അഭിനന്ദന പ്രവാഹമാണ്. പേരെടുത്ത മോഡലുകളെക്കാള്‍ മനോഹരമാണ് ഗ്രാമത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങളെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications