കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവം 'അവനാണോ അവളാണോ'...അവളെന്ന് വിളിയ്ക്കാന്‍ വനിത വൈദികര്‍

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ദൈവത്തെ അവനെന്ന് സംബോധന ചെയ്യുന്നത് ശരിയാണോ? ദൈവം പുരുഷന്‍ മാത്രമാണോ? ദൈവത്തിന് സ്ത്രീയുടേതായ ഗുണങ്ങള്‍ ഒന്നുതന്നെയില്ലേ. ദൈവത്തെ അവനെന്ന് മാത്രം അഭിസംബോധന ചെയ്യാതെ അവളെന്ന് കൂടി അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വൈദികര്‍ രംഗത്ത്. ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിലെ ഒരു കൂട്ടം വനിത വൈദികരാണ് ദൈവത്തെ അവളെന്ന് സംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിയ്ക്കുന്നത്.

ദൈവത്തെ പുരുഷനെന്ന രീതിയില്‍ അഭിസംബോധന ചെയ്യുന്നത് വിവേചനമാണെന്നാണ് ഇവരുടെ നിലപാട്. ഇതിനായി ക്യാമ്പയിനും സംഘടിപ്പിയ്ക്കുന്നുണ്ട്. പുരുഷ വിശേഷണങ്ങള്‍ മാത്രം നല്‍കുമ്പോള്‍ ദൈവം പുരുഷനാണെന്ന് തെറ്റിദ്ധരിയ്ക്കപ്പെടും. സ്ത്രീകള്‍ക്കുള്ള ഗുണങ്ങളും ദൈവത്തിനുണ്ടെന്നും അതിനാന്‍ പ്രാര്‍ത്ഥനകളില്‍ ദൈവത്തെ വിശ്വാസികളുടെ ഇഷ്ടമനുസരിച്ച് സ്ത്രീയ/പുരുഷ സംബോധനകള്‍ നല്‍കാമെന്നും വനിത വൈദികര്‍ വാദിയ്ക്കുന്നു.

prayer

ഓക്‌സ്ഫഡ് ട്രിനിറ്റി കോളെജ് ചാപ്‌ളെയിന്‍ റവ.എമ്മ പേര്‍സിയുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. വൈദികരായ ഹിലാരി കോട്ടണ്‍, ലിന്‍സ്‌ഡേ ല്യൂവ്‌ലന്‍ തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. ചര്‍ച്ച് ഓഫ് ഇംഗഌണ്ടിന് മൂന്ന് വനതി ബിഷപ്പുമാരാണ് ഉള്ളത്. ഇവരുടെ പിന്തുണയും പ്രതീക്ഷിയ്ക്കുന്നുണ്ട്.

English summary
Group of Church women want to refer to God as a 'She' to combat sexism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X