സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നഗ്നയായി യുവതി പ്രതിഷേധിച്ചു
റോം: മതഭ്രാന്തന്‍മാര്‍ക്ക് തൊട്ടു പിന്നാലെ മതഭ്രാന്തിമാരും പ്രതിഷേധിക്കാന്‍ തുടങ്ങി. എന്നാല്‍ യുവതി ജനങ്ങളെ അല്ല അക്രമിച്ചത്, ഉണ്ണിയേശുവാണ് യുവതിയുടെ ഇരയായത്. മാറു മറയ്ക്കാതെ റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓടിക്കയറിയ യുവതി അവിടുത്തെ ഉണ്ണിയേശുവിന്റെ രൂപത്തെ തട്ടിയെടുക്കുകയായിരുന്നു. ദൈവം സ്ത്രീയാണെന്ന് മാറത്ത് ഇംഗ്ലീഷില്‍ എഴുതി വച്ചാണ് യുവതി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓടി കയറിയത്.
ആയിരക്കണക്കിന് വിശ്വാസികളുടെ മുന്നില്‍ വച്ചായിരുന്നു ഈ പ്രതിഷേധ പ്രകടനം. ക്രിസ്തുമസ് ദിനാചരണത്തിന്റെ ആഘോഷവേളയിലായിരുന്നു സംഭവം അരങ്ങേറിയത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഒരുക്കിയ പുല്‍ക്കൂട്ടില്‍ നിന്നും ഉണ്ണിയേശുവിനെ തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന ഫെമിനിസ്റ്റ് സംഘടനയായ ഫെമന്‍ അംഗമായ യുവതിയാണ് അര്‍ദ്ധനഗ്നയായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയത്. പ്രതിഷേധിച്ച യുവതിയുടെ വീഡിയോ യൂട്യൂബില്‍ ഇതിനോടകം പോസ്റ്റ് ചെയ്തു. സ്വന്തം ശരീരത്തിലും പുനരുല്‍പ്പാദന പ്രവര്‍ത്തനത്തിലും സ്ത്രീകള്‍ക്കുള്ള അവകാശങ്ങളോടുള്ള വത്തിക്കാന്റെ പഴയ നിലപാടിനെ വിമര്‍ശിച്ചായിരുന്നു ഈ പ്രതിഷേധം എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications