അനുവാദമില്ലാതെ സഹയാത്രികയുടെ വീഡിയോ പകര്‍ത്തി!! എല്ലാത്തിനും സാക്ഷിയായി കണ്ണാടി!!പണികിട്ടി!!

  • Posted By:
Subscribe to Oneindia Malayalam

സിംഗപ്പൂര്‍: മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ വീഡിയോ ഫോണില്‍ പകര്‍ത്തിയയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സിംഗപ്പൂര്‍ മെട്രോയിലാണ് സംഭവം. ഇയാള്‍ അനുവാദമില്ലാതെ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ഇക്കാര്യം ഫേസ്ബുക്കിലിട്ടാണ് പെണ്‍കുട്ടി പണി കൊടുത്തത്.

ഉമാ മഗേശ്വരി എന്ന യുവതിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയ മധ്യവയസ്‌കന് പണി കൊടുത്തത്. ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ട്രെയിനിന്റെ ഗ്ലാസ് വിന്‍ഡോയില്‍ കാണാമായിരുന്നു. ഇത് ഫോണില്‍ പകര്‍ത്തിയാണ് ഉമ പോസ്റ്റ് ചെയ്തത്.

phone


സംഭവത്തിനു പിന്നാലെ ഇയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങളും കണ്ടെത്തി. മുമ്പും ഇയാള്‍ ഇത്തരത്തില്‍ യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി വ്യക്തമായി. സൂരജ് എന്നാണ് ഇയാളുടെ പേര്.

സുഹൃത്തിനിടെ കാണാന്‍ പോകുന്നതിനിടെയാണ് യുവതിക്ക് ഈ അനുഭവം ഉണ്ടായത്. യുവതിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. 28000ല്‍ അധികം തവണ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 159 ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്

English summary
women recorded video of man fillming her and posted on facebook.
Please Wait while comments are loading...