Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ 9 വര്‍ഷമായി ഗര്‍ഭിണിയായിരുന്നു, യുവതിയുടെ വെളിപ്പെടുത്തലിന്റെ കാരണം ഇതാണ്...

ഉന്തിയ വയറും വണ്ണം കുറഞ്ഞ കാലുകളുമായി നടക്കുന്ന ബെറില്‍ റോമെയ്ന്‍ ഗര്‍ഭിണിയാണെന്നായിരുന്നു എല്ലാവരും കരുതിയത്. അമ്മയവാനുള്ള റോമെയ്‌ന്റെ സ്വപ്‌നമാണ് ഈ സംഭവം ഇല്ലാതാക്കിയത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അപൂര്‍വ്വ രോഗമായിരുന്നു ഈ 32 കാരിയെ ബാധിച്ചത്. വയറിനുള്ളില്‍ അനിയന്ത്രിതമായി വളര്‍ന്ന ഫൈബ്രോയ്ഡായിരുന്നു റോമെയ്‌ന്റെ വയറിന് കാരണം. എന്നാല്‍ ഗര്‍ഭിണിയ്ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും യുവതിയ്ക്ക് സമൂഹത്തില്‍ നിന്ന് ലഭിച്ചെങ്കിലും അമ്മയാവാനുള്ള ഭാഗ്യം റോമെയ്‌നുണ്ടായിരുന്നില്ല.

എന്നാല്‍ ഒമ്പത് വര്‍ഷത്തോളമാണ് റോമേയ്‌നയില്‍ ഈ അവസ്ഥ നീണ്ടുനിന്നത് എന്നാല്‍ അപകടകാരിയായ ഫൈബ്രോയ്ഡ് ആയിരുന്നില്ല യുവതിയുടെ വയറ്റില്‍ വളര്‍ന്നുകൊണ്ടിരുന്നതെന്ന് ഡോക്ടര്‍ വിധിയെഴുതിയെങ്കിലും ഒമ്പത് വര്‍ഷത്തിന് ശേഷമാണ് റോമെയ്ന്‍ ശസ്ത്രക്രിയ്ക്ക് വിധേയയായത്. ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവവും ഇടയ്ക്കിടെയുണ്ടാകുന്ന മൂത്രശങ്കയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. 30 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഫ്രൈബ്രോയ്ഡിന്റെ അമിത വളര്‍ച്ചയായിരുന്നു യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത്.

50 ശമാനത്തോളം സ്ത്രീകളിലും ഫൈബ്രോയ്ഡുകള്‍ കണ്ടെത്താറുണ്ടെങ്കിലും കൂടുതല്‍ പേരിലും ചികിത്സയില്ലാതെ തന്നെ ഇവ അപ്രത്യക്ഷമാകാറാണ് പതിവ്. ആഫ്രിക്കന്‍- കരീബിയന്‍ അടിവേരുകളുള്ള സ്ത്രീകളിലാണ് രോഗം അധികമായി കാണപ്പെടുന്നതെങ്കിലും ഇതിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+