'സ്ത്രീകള്‍ കൂടുതല്‍ പ്രസവിക്കണം': പൊതുവേദിയില്‍ കണ്ണൂനീർ ഒഴുക്കി കിം ജോങ് ഉന്‍
രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാൻ ശ്രമിക്കണമെന്ന സന്ദേശവുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഉത്തര കൊറിയന്‍ നേതാവിന്റെ പരാമർശം. പരിപാടിയില്‍ കിം ജോങ് ഉന്‍ സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വീഡിയോയിൽ അദ്ദേഹം കണ്ണുനീർ തുടയ്ക്കുകയും വികാരഭരിതനായി കാണുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ കിം ജോങ് ഉന്‍ താഴോട്ട് നോക്കി കണ്ണുനീർ തുടയ്ക്കുന്നത് കാണാം. ഇതുകണ്ട് അദ്ദേഹത്തിന് മുമ്പില്‍ ഉണ്ടായിരുന്ന കാണികളിൽ പലരും കണ്ണീരൊഴുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. "ജനന നിരക്കിലെ ഇടിവ് തടയുക, നല്ല ശിശുപരിപാലനം എന്നിവയെല്ലാം അമ്മമാരോടൊപ്പം ജോലി ചെയ്യുമ്പോൾ നമ്മൾ കൈകാര്യം ചെയ്യേണ്ട ഗൃഹപാലന ചുമതലകളാണ്," ഞായറാഴ്ച പ്യോങ്‌യാങ്ങിൽ അമ്മമാർക്കായുള്ള പരിപാടിയിൽ കിം പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ ശക്തിയെ ശക്തിപ്പെടുത്തുന്നതിൽ അമ്മമാർ വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. 'പാർട്ടിയുടേയും സംസ്ഥാനത്തിന്റെയും പ്രവർത്തനവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുമ്പോൾ ഞാനും അമ്മമാരെക്കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ട്' കിം പറഞ്ഞു.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് കണക്കാക്കുന്നത് 2023 ലെ കണക്കനുസരിച്ച്, ഫെർട്ടിലിറ്റി നിരക്ക് അല്ലെങ്കിൽ ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം ഉത്തര കൊറിയയിൽ 1.8 ആണ്. ഈ അടുത്ത ദശകങ്ങളിൽ നിരക്ക് കുറഞ്ഞ് വരികയാണ്. അതേസമയം, ഫെർട്ടിലിറ്റി നിരക്ക് ഉത്തരകൊറിയയുടെ ചില അയൽരാജ്യങ്ങളേക്കാൾ കൂടുതലാണ്.
ദക്ഷിണ കൊറിയയുടെ ഫെർട്ടിലിറ്റി നിരക്ക് കഴിഞ്ഞ വർഷം റെക്കോർഡ് നിരക്കായി 0.78 ആയി കുറഞ്ഞപ്പോൾ ജപ്പാനിൽ ഇത് 1.26 ആണ്. ദക്ഷിണ കൊറിയയിലെ ജനനനിരക്ക് കുറയുന്നത് ശിശുരോഗ വിദഗ്ധരുടെ കുറവിനും കാരണമായിട്ടുണ്ട്. അതേസമയം തന്നെ നഗരം ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന് മാച്ച് മേക്കിംഗ് ഇവന്റുകൾ പോലുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഏകദേശം 25 ദശലക്ഷം ജനസംഖ്യയുള്ള ഉത്തരകൊറിയയ്ക്ക് സമീപ ദശകങ്ങളിൽ ഗുരുതരമായ ഭക്ഷ്യക്ഷാമവും നേരിടേണ്ടി വന്നിട്ടുണ്ട്. 1990-കളിലെ മാരകമായ ക്ഷാമമാണ് ഇതില്‍ ഏറ്റവും പ്രധാനം. പലപ്പോഴും വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ ഫലമായി വിളവെടുപ്പ് ഇപ്പോഴും നശിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.












Click it and Unblock the Notifications