പെണ്ണുങ്ങള്‍ ഫുട്‌ബോള്‍ കാണുന്നതിന് പിന്നില്‍.. മുസ്ലിം പണ്ഡിതന്‍ പറയുന്നു...
റിയാദ്: ഫുട്‌ബോള്‍ താരങ്ങളുടെ നഗ്നമായ കാലുകള്‍ കാണാന്‍ വേണ്ടിയാണ് സ്ത്രീകള്‍ കളി കാണാനിരിക്കുന്നതെന്ന് മുസ്ലിം പണ്ഡിതന്. സൗദി അറേബ്യയിലെ ഒരു ഇമാമാണ് വിവാദമായ ഈ ഫത്‌വ പുറത്തിറക്കിയത്. കളി ആര് ജയിക്കുന്നു അല്ലെങ്കില്‍ തോല്‍ക്കുന്നു എന്നതൊന്നും കളി കാണാരിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കാറില്ല എന്നും ഇയാള്‍ പറയുന്നു.
കളിക്കാരുടെ തുടകള്‍ നോക്കിയിരിക്കുന്നതില്‍ മാത്രമാണ് സ്ത്രീകളുടെ ശ്രദ്ധ. വിദേശികളായ പുരുഷന്മാരെ സ്ത്രീകള്‍ കാണുന്നത് പോലും പാപമാണ്. അപ്പോള്‍ പിന്നെ അയാളുടെ തുടകളും മറ്റും നോക്കിയിരിക്കുന്നതിനെ കുറിച്ച് പറയാനുണ്ടോ. എന്തായാലും സ്ത്രീകളുടെ ഫുട്‌ബോള്‍ പ്രേമത്തെ വില കുറച്ച് കണ്ട മുസ്ലിം പണ്ഡിതന് സൗദി സോഷ്യല്‍ മീഡിയ ഉടന്‍ പണി കൊടുത്തു.

സോഷ്യല്‍ മീഡിയയില്‍ #WomenLoveFootballBecauseOfPlayersThighs എന്ന ഹാഷ്ടാഗ് വൈറലാക്കിയാണ് സൗദിയിലെ ആളുകള്‍ മുസ്ലിം പണ്ഡിതന്റെ മണ്ടത്തരത്തോട് പ്രതികരിച്ചത്. ലോകത്ത് നടക്കുന്ന സകല കാര്യങ്ങള്‍ക്കും സ്ത്രീകളുടെ സ്വഭാവദൂഷ്യമാണ് കാരണം എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ജാതി മത ഭേദമന്യേ പണ്ഡിതരുടെ സ്ഥിരം പരിപാടിയാണെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.
പെണ്ണുങ്ങള്‍ ജീന്‍സ് ധരിക്കുന്നതാണ് ഭൂകമ്പം ഉണ്ടാകാന്‍ കാരണമെന്ന് കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നുള്ള ഒരു മതപണ്ഡിതന്‍ പറഞ്ഞിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതനും ജമാഅത്ത് ഉലമ ഇ ഇസ്ലാമി ഫസലിന്റെ നേതാവും ആയ ഫസലുര്‍ റഹ്മാനാണ് വിചിത്രമായ ഈ കാര്യം പറഞ്ഞത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് തടയാന്‍ സൈനിക നീക്കം നടത്തണം എന്ന് വരെ ഇയാള്‍ അടിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications