കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വകലാശാലയില്‍ പ്രവേശനം കിട്ടാന്‍ കന്യകാത്വപരിശോധന നടത്തണം... റിസള്‍ട്ട് വീട്ടുകാര്‍ക്ക്!!!

  • By Desk
Google Oneindia Malayalam News

കെയ്‌റോ: ഓരോ യൂണിവേഴ്‌സിറ്റികളിലും പ്രവേശനത്തിന് ഓരോ മാനദണ്ഡങ്ങളുണ്ടാകും. എന്നാല്‍ ഈജിപ്തിലെ ഒരു എംപി പറയുന്നതുപോലെയുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയാല്‍ പിന്നെ എന്താകും സ്ഥിതി എന്ന് പറയാന്‍ പറ്റില്ല.

എങ്ങനെയാണ് തങ്ങളുടെ കന്യകാത്വം നഷ്ടമായത്... 25 സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍

യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇദ്ദേഹത്തിന്റെ മാനദണ്ഡം ബാധകം. പെണ്‍കുട്ടികള്‍ കന്യകാത്വ പരിശോധന നടത്തി അതിന്റെ ഫലവും കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം... എങ്ങനെയുണ്ട് മാനദണ്ഡം.

സംഗതി ഈജിപ്തിലെ നിയമം ഒന്നും അല്ല കേട്ടോ... അവിടത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപി ഉന്നയിച്ച ആവശ്യമാണ്. അദ്ദേഹത്തിന്റെ ന്യായങ്ങള്‍ ഒന്ന് കേട്ട് നോക്കൂ...

എല്‍ഹാമി അഗിന

എല്‍ഹാമി അഗിന

ഈജിപ്തിലെ എംപിയാണ് എല്‍ഹാമി അഗിന. ഇദ്ദേഹമാണ് ഉന്നത വിദ്യാഭാസ കൗണ്‍സിലില്‍ ആരേയും ഞെട്ടിക്കുന്ന ആ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

കന്യകാത്വം

കന്യകാത്വം

യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ കന്യകാത്വ പരിശോധനക്ക് വിധേയരാകണം എന്നാണ് എംപിയുടെ നിര്‍ദ്ദേശം. ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ബാധകം കേട്ടോ...

പരിശോധനാഫലം

പരിശോധനാഫലം

യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ കന്യകാത്വ പരിശോധനാഫലം അവരുടെ രക്ഷിതാക്കള്‍ക്ക് തന്നെ അയച്ചുകൊടുക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്. അതിന് അദ്ദേഹത്തിന് ചില ന്യായങ്ങളും ഉണ്ട്.

ഉര്‍ഫി കല്യാണം

ഉര്‍ഫി കല്യാണം

ഈജിപ്ത് ഇപ്പോള്‍ സാംസ്‌കാരികമായി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഉര്‍ഫി കല്യാണം എന്നാണ് ചിലരൊക്കെ കരുതുന്നത്. ഈ കല്യാണത്തിന് രക്ഷിതാക്കളുടെ സമ്മതം വേണം എന്ന് നിര്‍ബന്ധമില്ല. വെറും രണ്ട് സാക്ഷികള്‍ ഉണ്ടായാല്‍ മതി.

 കുട്ടികളെ കുടുക്കാന്‍

കുട്ടികളെ കുടുക്കാന്‍

ഇത്തരത്തില്‍ രക്ഷിതാക്കളറിയാതെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുണ്ടത്രെ. അവരെ കുടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു മാനദണ്ഡം വക്കണം എന്ന് ആവശ്യപ്പെടുന്നത് എന്നാണ് എല്‍ഹാമി അഗിന പറയുന്നത്.

എതിര്‍ക്കുന്നവര്‍

എതിര്‍ക്കുന്നവര്‍

തന്റെ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്ന രക്ഷിതാക്കളെ വളരെ മോശമായ രീതിയിലാണ് അഗിന വിമര്‍ശിക്കുന്നത്. നിങ്ങള്‍ ഈ തീരുമാനത്തിന് എതിരാണെങ്കില്‍ നിങ്ങളുടെ മകള്‍ ഉര്‍ഫി കല്യാണം കഴിച്ച ആളാണ് എന്നാണ് തെളിയിക്കുന്നത് എന്നാണ് ഇയാള്‍ പറഞ്ഞത്.

വര്‍ദ്ധനയ്ക്ക് കാരണം

വര്‍ദ്ധനയ്ക്ക് കാരണം

മിക്കവരും നിവൃത്തികേടുകൊണ്ടാണ് ഉര്‍ഫി കല്യാണത്തിന് നില്‍ക്കുന്നത്. പരമ്പരാഗത രീതിയില്‍ വിവാഹം നടത്താന്‍ ലക്ഷള്‍ ചെലവഴിക്കേണ്ടിവരും. ഉര്‍ഫി കല്യാണമാണെങ്കില്‍ രണ്ട് സാക്ഷികളെ കൊണ്ട് പ്രശ്‌നം തീരും. അടുത്തിടെ രാജ്യത്ത് ഇത്തരത്തിലുള്ള വിവാഹങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

മോശക്കാരനല്ല

മോശക്കാരനല്ല

അഗിന അത്ര ചില്ലക്കാരന്‍ ഒന്നും അല്ല. സ്ത്രീകളിടെ ചേലാകര്‍മ്മം പ്രോത്സാഹിപ്പിക്കണം എന്ന് ആവശ്യപ്പെട്ട കക്ഷിയാണ്. അങ്ങനെ ചെയ്താല്‍ സ്ത്രീകളിലെ ലൈംഗികാസക്തി കുറയുമെന്നായിരുന്നു ഇങ്ങേരുടെ കണ്ടെത്തല്‍.

English summary
All women attempting to enter a university should be forced to undergo a virginity test, the results of which would be submitted to their parents, an Egyptian MP has urged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X