കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക അബയിലും പെണ്ണിന് രക്ഷയില്ല; ലൈംഗിക പീഡനം നടന്നത് മൂന്ന് തവണ... ഒരാള്‍ക്കല്ല, പല സ്ത്രീകള്‍ക്കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹജ്ജിലും സ്ത്രീകൾക്ക് നേരെ അതിക്രമം | Oneindia Malayalam

റിയാദ്: സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് സ്ഥലകാല ഭേദമില്ലെന്നത് സത്യമാണ്. ആരാധനാലയങ്ങളില്‍ പോലും ഇത്തരം നികൃഷ്ടമായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയ സ്ത്രീകള്‍ക്ക് നേര്‍ക്ക് നടന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ്.

സാബിഖ ഖാന്‍ എന്ന പാകിസ്താനി സ്ത്രീയുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. സംഗതി വിവാദമായതോടെ ആ ഫേസ്ബുക്ക് കുറിപ്പ് അപ്രത്യക്ഷമായിരിക്കുകയാണ്.

സാബിഖയുടെ വെളിപ്പെടുത്തലിന് ശേഷം അനേകം സ്ത്രീകള്‍ സമാനമായ വെളിപ്പെടുത്തലുകളായി രംഗത്തെത്തിയിട്ടുണ്ട്. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

ഭയപ്പാടോടെ തന്നെ

ഭയപ്പാടോടെ തന്നെ

ഫെബ്രുവരി 2 ന് ആയിരുന്നു ഫേസ്ബുക്കില്‍ സാബിഖ ഖാന്റെ കുറിപ്പ് പ്രത്യക്ഷപ്പെടുന്നത്. ഇക്കാര്യങ്ങള്‍ പങ്കുവക്കുന്നതിലൂടെ നിങ്ങളുടെ മതവികാരം വ്രണപ്പെട്ടേക്കും എന്ന് താന്‍ ഭയന്നിരുന്നു എന്ന് പറഞ്ഞാണ് സാബിഖയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

തവാഫിനിടെ

തവാഫിനിടെ

ക അബയ്ക്ക് ചുറ്റും ചവാഫ് ചെയ്യുമ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളാണ് പിന്നീട് സാബിഖ പങ്കുവയ്ക്കുന്നത്. മൂന്നാമത്തെ തവാഫിനിടെ ആരോ അരക്കെട്ടില്‍ പിടിച്ചതുപോലെ തോന്നിയെന്നാണ് പറയുന്നത്. എന്നാല്‍ അത് കാര്യമാക്കിയില്ല. അബദ്ധത്തില്‍ സംഭവിച്ചതാകും എന്ന് കരുതിയെന്ന് സാബിഖ പറയുന്നു.

വീണ്ടും

വീണ്ടും

തവാഫ് തുടര്‍ന്നു. ആറാമത്തെ തവാഫിനിടെ ആരോ തന്റെ നിതംബത്തില്‍ തള്ളുന്നതായി അനുഭവപ്പെട്ടു എന്ന് സാബിഖ പറയുന്നുണ്ട്. അപ്പോഴും അത് തിരക്കിനിടയില്‍ യാദൃശ്ചികമായ സംഭവിച്ചതാകും എന്ന് കരുതി അവഗണിച്ചു.

എന്നാല്‍ ഒടുവില്‍

എന്നാല്‍ ഒടുവില്‍

തിരക്ക് തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. തിരിഞ്ഞ് നോക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ യെമനി മൂലയില്‍ എത്തിയപ്പോള്‍ നിതംബത്തില്‍ കടന്നുപിടിക്കുകയും നുള്ളുകയും ചെയ്തു. താന്‍ അയാളുടെ കൈ തട്ടിത്തെറിപ്പിച്ചു എന്നും സാബിഖ പറയുന്നുണ്ട്.

എല്ലാം തിരക്കിനിടെ

എല്ലാം തിരക്കിനിടെ

മൂന്നാമത്തെ അനുഭവം ഉണ്ടായപ്പോള്‍ അവിുടെ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സാബിഖ. പക്ഷേ, അവിടെ നില്‍ക്കാന്‍ പോലും പറ്റാത്ത തിരിക്കായിരുന്നു. തിരിഞ്ഞ് നോക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ ഉപദ്രവിച്ച ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സാബിഖ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ആരോട് പറയും

ആരോട് പറയും

ഇത്തരം ഒരു കാര്യം പുറത്ത് പറഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിനെ സംബന്ധിച്ചും സാബിഖ പറയുന്നുണ്ട്. തന്റെ ഉമ്മയല്ലാതെ മറ്റാരും അത് വിശ്വസിക്കില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് മറ്റാരോടും പറഞ്ഞില്ലെന്നാണ് സാബിഖ പറയുന്നത്.

ഉമ്മയോട് പറഞ്ഞതിന് ശേഷം

ഉമ്മയോട് പറഞ്ഞതിന് ശേഷം

താമസ സ്ഥലത്ത് തിരിച്ചെത്തിയതിന് ശേഷം ആണ് ഉമ്മയോട് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അതിന് ശേഷം ക അബയിലേക്ക് ഒറ്റയ്ക്ക് പോകാന്‍ ഉമ്മ തന്നെ അനുവദിച്ചില്ലെന്നാണ് സാബിഖ തന്റെ ഫേസ്ബിക്ക് പോസ്റ്റില്‍ പറയുന്നത്.

പവിത്ര നഗരത്തില്‍

പവിത്ര നഗരത്തില്‍

മക്ക എന്ന പവിത്ര നഗരത്തിലെ എല്ലാം അനുഭവങ്ങളേയും ഇല്ലാതാക്കുന്നതായിരുന്നു ആ ദുരനുഭവങ്ങള്‍ എന്നും സാബിഖ പറയുന്നുണ്ട്. വിശുദ്ധ സ്ഥലങ്ങളില്‍ പോലും സുരക്ഷിതരല്ലെന്ന വേദനയും അവര്‍ പങ്കുവക്കുന്നുണ്ട്.

സമാന അനുഭവങ്ങള്‍

സമാന അനുഭവങ്ങള്‍

ഈ തുറന്നുപറച്ചില്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് സാബിഖ വിശ്വസിക്കുന്നു. ഇത്തരത്തില്‍ മറ്റാര്‍ക്കെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് സാബിഖ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ അതിന് ശേഷം ഞെട്ടിപ്പിക്കുന്ന പ്രതികരണങ്ങള്‍ ആണ് പുറത്ത് വന്നത്.

പലര്‍ക്കും സംഭവിച്ചിട്ടുണ്ട്

പലര്‍ക്കും സംഭവിച്ചിട്ടുണ്ട്

സാബിഖയെ പോലെ മെക്കയില്‍ ദുരനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇതുപതില്‍ പരം സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച് മുന്നോട്ട് വന്നത്. ഈ അനുഭവ സാക്ഷ്യങ്ങളും ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

English summary
A number of women have spoken out against sexual harassment during Hajj, after a Facebook post by a victim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X