ടോപ്‌ലെസ് ആയി അവര്‍ നഗരത്തെ ഞെട്ടിക്കും, എന്തിന്?
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ ഇന്ന് (ആഗസ്ത് 23 ഞായറാഴ്ച) വ്യത്യസ്തമായ ഒരു പരേഡ് കാണാം. ടോപ്‌ലെസ് ദിനത്തിന്റെ ഭാഗമായിട്ടാണ് ടോപ്‌ലെസ് പരേഡ് നടത്തി ഒരു സംഘം യുവതികള്‍ നഗരത്തെ ഞെട്ടിക്കാനൊരുങ്ങുന്നത്. പ്രകടനത്തില്‍ പങ്കെടുക്കുന്ന എല്ലാ സ്ത്രീകളും ടോപ്‌ലെസ് ആയിരിക്കുമെന്നും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു എന്നും സംഘാടകര്‍ പറഞ്ഞു.
ഗോ ടോപ്‌ലെസ് എന്ന സ്ത്രീകളുടെ സംഘടനയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന സംഘടനയാണ് ഗോ ടോപ്‌ലെസ്. ന്യൂയോര്‍ക്കില്‍ മാത്രമല്ല, ലോസ് ആഞ്ചല്‍സിലെ വെനീസ് ബീച്ചിലും അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ പ്രമുഖ നഗരമായ ന്യൂയോര്‍ക്കില്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ തന്നെ ടോപ്‌ലെസ് ആയി പൊതുസ്ഥലത്ത് വരാന്‍ നിയമ പ്രശ്‌നങ്ങളില്ല.

ഇത് മനുഷ്യരുടെ അവകാശമാണ്. സ്ത്രീകളെയും തുല്യരായി കാണണം. എന്നാല്‍ ഇപ്പോളും ആളുകള്‍ ഇതിന് തയ്യാറാകുന്നില്ല - ഗോ ടോപ്‌ലെസ് സംഘടനയുടെ നേതാവ് റേച്ചല്‍ ജെസീക്ക പറഞ്ഞു. നടിയും മോഡലും സ്‌റ്റേജ് പെര്‍ഫോര്‍മറുമാണ് റേച്ചല്‍ ജെസീക്ക. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയതിന്റെ തൊണ്ണൂറ്റിയഞ്ചാം വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ പരിപാടി. ടോപ്‌ലെസ്, സ്ത്രീ, അമേരിക്ക, ന്യൂയോര്‍ക്ക്,












Click it and Unblock the Notifications