Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണുങ്ങള്‍ ജീന്‍സിടുന്നതാണ് ഭൂകമ്പമുണ്ടാകാന്‍ കാരണം: മുസ്ലീം പണ്ഡിതന്‍

ഇസ്ലാമാബാദ്: ഭൂചലനം ഉണ്ടാകുന്നതിന്റെ ശാസത്രീയ വിശദീകരണങ്ങളൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. എന്നാലും ചിലര്‍ ചില കാര്യങ്ങള്‍ പറയും. അതാണെങ്കില്‍ യുക്തിപരമായി ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുയും ഇല്ല.

ഭൂചലനം ഉണ്ടാകാന്‍ കാരണം സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നതാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനെ എങ്ങനെയാണ് കാണേണ്ടത്. സംഗതി സത്യമാണ്. പാകിസ്താനില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതനും ജമാഅത്ത് ഉലമ ഇ ഇസ്ലാമി ഫസലിന്റെ നേതാവും ആയ ഫസലുര്‍ റഹ്മാന് ഇങ്ങനെയാണ് അഭിപ്രായം.

ഇത്രയും പറഞ്ഞ് ഇദ്ദേഹം കാര്യങ്ങള്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ പിന്നേയും കുഴപ്പമില്ല. സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നത് തടയാന്‍ സൈനിക നീക്കം നടത്തണം എന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

ഭൂചലനം മാത്രമല്ല

ഭൂചലനം മാത്രമല്ല

സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നതുകൊണ്ട് ഭൂചനം മാത്രമല്ലത്രെ ഉണ്ടാകുന്നത്. രാജ്യത്തെ പണപ്പെരുപ്പത്തിനുള്ള കാരണവും ഇത് തന്നെയാണെന്നാണ് ഇദ്ദേഹം പറയുന്നത്.

ചാക്കുകെട്ട് പോലെ

ചാക്കുകെട്ട് പോലെ

ധാന്യം ചാക്ക് കെട്ടില്‍ സൂക്ഷിക്കുന്നതുപോലെ വേണം സ്ത്രീകള്‍ വസ്ത്രം ധരിയ്ക്കാന്‍ എന്നും ഫസലുര്‍ റഹ്മാന്‍ പറയുന്നു.

ചലിയ്ക്കുന്ന ആയുധം

ചലിയ്ക്കുന്ന ആയുധം

ജീന്‍സ് ധരിച്ച് നടക്കുന്ന സ്ത്രീകള്‍ ചലിച്ചുകൊണ്ടിരിയ്ക്കുന്ന ആയുധം പോലെയാണ്. വന്‍ നാശത്തിന് ഇത് കാരണമാകും എന്നും ഇദ്ദേഹം പറയുന്നു.

വീട്ടിലിരിയ്ക്കണം

വീട്ടിലിരിയ്ക്കണം

ശരീരം മുഴുവന്‍ മറച്ച് സ്ത്രീകള്‍ വീട്ടിലിരിയ്ക്കകുയും ശരിയത്ത് നടപ്പാക്കുകയും ചെയ്താല്‍ പിന്നെ ഒരു പ്രശ്‌നവും ഉണ്ടാകില്ലത്രെ.

താലിബാന്‍ പാവങ്ങള്‍

താലിബാന്‍ പാവങ്ങള്‍

താലിബാന്‍കാര്‍ പാവങ്ങളാണ്. ഈ സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ താലിബാന്‍ സഹോദരങ്ങള്‍ പാകിസ്താനെ ആക്രമിക്കില്ല.

ന്യൂക്ലിയാര്‍ മിസ്സൈല്‍

ന്യൂക്ലിയാര്‍ മിസ്സൈല്‍

ജീന്‍സ് ധരിയ്ക്കുന്ന സ്ത്രീകളെ ന്യൂക്ലിയാര്‍ മിസ്സൈലുകളോടും ഇദ്ദേഹം ഉപമിയ്ക്കുന്നുണ്ട്. പാകിസ്താന്റെ പല നഗരങ്ങളിലും ഇത്തരം മിസൈലുകള്‍ ഇഷ്ടംപോലെ ഉണ്ടത്രെ.

സൈനിക നീക്കം നടത്തണം

സൈനിക നീക്കം നടത്തണം

ജീന്‍സ് ധരിയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെ സൈനിക നീക്കം നടത്തം എന്ന ആവശ്യവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ബലൂചിസ്താന്‍ പ്രശ്‌നം

ബലൂചിസ്താന്‍ പ്രശ്‌നം

പാകിസ്താന്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഊര്‍ജ്ജമേഖലയുടേയത്. പിന്നെ ബലൂചിസ്താന്‍ പ്രശ്‌നവും. ഇതിന്റെ കാരണവും സ്ത്രീകളാണത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+