വേര്‍ഡ് പ്രസിന് പാകിസ്താനില്‍ വിലക്ക്
കറാച്ചി: വേര്‍ഡ്പ്രസിന് വിലക്കേര്‍പ്പെടുത്തിയെന്നു കേട്ടാല്‍ കേരളത്തിലെ ഒട്ടുമിക്ക ചെറുകിട പോര്‍ട്ടല്‍ ഉടമകളുടെയും ഉള്ളൊന്നു കാളും. പക്ഷേ, പേടിക്കേണ്ട. ഏറ്റവും ജനപ്രീതി നേടിയ കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റമായ വേര്‍ഡ് പ്രസിന് പാകിസ്താനിലാണ് താത്കാലികമായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തെഹ്‌രീക് താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന തീവ്രവാദസംഘടന വേര്‍ഡ് പ്രസ് ബ്ലോഗുകള്‍ ഉപയോഗിച്ച് വ്യാപകമായ രീതിയില്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്.
ഇന്റര്‍നെറ്റ് സേവന ദാതാക്കാളോട് വേര്‍ഡ് പ്രസ് സൈറ്റുകള്‍ ബ്ലോക് ചെയ്യാന്‍ പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. അതേ സമയം വേര്‍ഡ്പ്രസ് ഡോട്ട് കോമില്‍ ഹോസ്റ്റ് ചെയ്ത ഫ്രീ സൈറ്റുകളെ മാത്രമേ ഈ വിലക്ക് ബാധിച്ചിട്ടുള്ളൂവെന്ന് ഐബിഎന്‍ ലൈവ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെല്‍ഫ് ഹോസ്റ്റഡ് വേര്‍ഡ് പ്രസ് സൈറ്റുകള്‍ വര്‍ക്ക് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തുടക്കത്തില്‍ ബ്ലോഗുകള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് വേര്‍ഡ് പ്രസ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ന്യൂസ് പോര്‍ട്ടല്‍ അടക്കമുള്ള വന്‍കിട സൈറ്റുകളുടെ നിര്‍മിതിക്ക് വേര്‍ഡ്പ്രസ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ടെക് ക്രഞ്ച് വിലക്കുമായി ബന്ധപ്പെട്ട് പസിദ്ധീകരിച്ച വാര്‍ത്തയില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
ഇത്തരം നിരോധനങ്ങള്‍ പാകിസ്താനില്‍ സാധാരണമാണ്. 2012ല്‍ യുട്യൂബിനേര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. നേരത്തെ ഫേസ്ബുക്ക്, വിക്കി പീഡിയ, ട്വിറ്റര്‍, ഐഎംഡിബി, ഫഌക്കര്‍ സൈറ്റുകള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയും ഇക്കാര്യതതില്‍ ഒട്ടും മോശമല്ല. വീബ്ലി, ഡെയ്‌ലിമോഷന്‍, വിമിയോ തുടങ്ങിയവയടക്കം 32 സൈറ്റുകളെ ഇന്ത്യ ഈയിടെ വിലക്കിയിരുന്നു.












Click it and Unblock the Notifications