സൗദി; സുഹൃത്തുക്കളുമായി സംസാരിച്ചിരിയ്ക്കെ യുവാവ് ഇറങ്ങിപ്പോയി ആത്മഹത്യ ചെയ്തു
റിയാദ്: സൗദി അറേബ്യയില്‍ ഏഷ്യക്കാരനായ യുവാവ് തൂങ്ങി മരിച്ചു. കുളിമുറിയില്‍ കയറിയാണ് യുവാവ് തൂങ്ങി മരിച്ചത്. സുഹൃത്തുക്കളുമായി സംഭാഷണത്തിലേര്‍പ്പെട്ട യുവാവ് ബാത്ത് റൂമിലേയ്ക്ക് പോവുകയും തൂങ്ങി മരിയ്ക്കുകയുമായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
സൗദിയിലെ ഒരു പ്രമുഖ കമ്പനിയിലെ ജീവനക്കാരനായിരുന്നു യുവാവ്. സുഹൃത്തുക്കളുമായി സംഭാഷണത്തിലേര്‍പ്പെട്ട യുവാവ് ഇടയ്ക്ക് ബാത്ത് റൂമിലേയ്ക്ക് പോവുകയായിരുന്നു. യുവാവ് പോയതിന് ശേഷവും സുഹൃത്തുക്കള്‍ സംസാരം തുടര്‍ന്നു.

എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് മടങ്ങിയെത്തിയില്ല. ഇതോടെ സുഹൃത്തുക്കള്‍ക്ക് സംശയമേറി. ബാത്ത്‌റൂമിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴേയ്ക്കും കുളിമുറിയുടെ ജനാലയില്‍ യുവാവ് തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ആത്മഹത്യയുടെ കാരണത്തെപ്പറ്റി റിയാദ് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. യുവാവ് ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications