500 ദിര്‍ഹത്തിന് വേണ്ടി സുഹൃത്തിനെ കൊന്നു, പിഴയടയ്ക്കേണ്ടത് രണ്ട് ലക്ഷം ദിര്‍ഹം
അബുദാബി: കടംവാങ്ങിയ പണം തിരികെ നല്‍കാത്ത സുഹൃത്തിനെ കൊന്ന് ഏഷ്യക്കാരന്‍ അബുദാബിയില്‍ വിചാരണ നേരിടുന്നു. കടം വാങ്ങിയ 500 ദിര്‍ഹം തിരികെ നല്‍കാത്തതിനാണ് സഹമുറിയനായ സുഹൃത്തിനെ ഏഷ്യക്കാരന്‍ കുത്തി കൊന്നത്.
പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും നിയന്ത്രണം വിട്ട ഏഷ്യക്കാരന്‍ കറിക്കത്തി ഉപയോഗിച്ച് സുഹൃത്തിനെ കൊലപ്പെടുത്തുകയുമായിരുന്നു.

ചോരപ്പണം (ദിയ) വാങ്ങാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറാവണമെന്ന് പ്രതി അപേക്ഷിച്ചു. അല്ലാത്തപക്ഷം പ്രതിയ്ക്ക് വധശിക്ഷ ലഭിയ്ക്കും. പ്രതിയുടെ അപേക്ഷ പരിഗണിയ്ക്കുന്നതിനെപ്പറ്റി കോടതി വാദിഭാഗത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
ജൂലൈ ആറിനാണ് കോടതി വീണ്ടും ചേരുന്നത്.രണ്ട് ലക്ഷം ദിര്‍ഹത്തോളം ചോരപ്പണമായി നല്‍കേണ്ടി വരും. 500 ദിര്‍ഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുവില്‍ രണ്ട് ലക്ഷം ദിര്‍ഹത്തിലെത്തിച്ചേര്‍ന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications