Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈറ്റിനെ ചൊല്ലിയുള്ള തര്‍ക്കം, ദുബായില്‍ റൂംമേറ്റിനെ കുത്തിക്കൊന്നു

ദുബായ്: ലൈറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് റൂംമേറ്റിനെ കത്തിയെടുത്ത് കുത്തിക്കൊന്നു. ദുബായിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ദുബായില്‍ ജോലിചെയ്യുന്ന രണ്ട് ഇന്ത്യക്കാര്‍ തമ്മിലാണ് വാക്ക്‌പോരുണ്ടായത്.

ദുബായിലെ ജെബല്‍ അലിയില്‍ ഒരുമിച്ചു താമസിച്ചിരുന്ന രണ്ട് പേര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. രാത്രിയിലാണ് സംഭവം നടക്കുന്നത്. ലൈറ്റ് ഇടുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. കുത്തേറ്റയാള്‍ രാത്രിയില്‍ കിടക്കാന്‍ വേണ്ടി ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ സഹമുറിയന്‍ ലൈറ്റ് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് രണ്ടുപേരും ലൈറ്റ് ഓണ്‍ ചെയ്തും ഓഫാക്കിയും അടിയാവുകയാണുണ്ടായത്.

knife

തര്‍ക്കത്തിനൊടുവില്‍ യുവാവ് തന്റെ സഹമുറിയനെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയാണുണ്ടായത്. 29 വയസ് പ്രായമുള്ള യുവാവാണ് കൊലയ്ക്ക് പിന്നില്‍. മുറിയില്‍ നിന്നുള്ള ബഹളം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന ഒരാള്‍ ചെന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചിരിക്കുന്ന യുവാവിനെയാണ് കണ്ടത്.

കൊല നടത്തിയ പ്രതി കിടക്കയില്‍ ഇരിപ്പുണ്ടായിരുന്നുവെന്നും സാക്ഷി പോലീസിനോട് പറഞ്ഞു. കുത്തേറ്റയാളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. നെഞ്ചിലാണ് ഇയാള്‍ക്ക് കുത്തേറ്റത്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നെഞ്ചില്‍ ആഴത്തില്‍ കുത്തിയതുമൂലം ശ്വാസകോശത്തില്‍ മുറിവേല്‍ക്കുകയും തുടര്‍ന്ന് അമിതമായി രക്തം പോകുകയും ചെയ്തിരുന്നു. പെട്ടെന്ന് മരണം സംഭവിക്കാനുള്ള കാരണം ഇതാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+