കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യരാശിയുടെ വാക്‌സിനായി ഉണ്ണിയേശു; ലോകം കൊവിഡ്‌ കാലത്തെ ക്രിസ്‌തുമസ്‌ പുലരിയെ വരവേല്‍ക്കുമ്പോള്‍

Google Oneindia Malayalam News

xmas

ലോക ചരിത്രത്തേയും മനുഷ്യ ജീവിതഗതിയേയും നിര്‍ണായകമായി സ്വധീനിച്ച്‌ അവയെ നവീന പാതകളിലൂടെ നടത്താന്‍ ഇടവരുത്തിയ വഴിത്തിരിവുകളുടെ നിരയിലേക്ക്‌ അവസാനം പേര്‌ ചേര്‍ക്കപ്പെട്ട ഒന്നായി കോവിഡ്‌ 19 മാറിക്കഴിഞ്ഞിരിക്കുന്നു. ഒരിക്കലും ശീലിച്ചിട്ടില്ലാത്ത നിരവധി നിയന്ത്രണങ്ങളുടേയും വിലക്കുകളുടേയും നടുവിലും ആയിരങ്ങള്‍ ദിനംംപ്രതി കൊഴിഞ്ഞു വീഴുന്നത്‌ ആശങ്കകളും അനിശ്ചിതത്വവും ബാക്കിവെക്കുകയാണ്‌. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പലതും ഫലപ്രദമാകാത്ത ഈ സാഹചര്യത്തിലും ലോക മുഴുവന്‍ കാത്തിരിക്കുന്നതും പ്രത്യാശവെക്കുന്നതും സമീപ ഭാവിയില്‍ അരേങ്ങേറ്റം ചെയ്യുന്ന വാക്‌സിനുകളിലാണ്‌. അവ ഫലം ചെയ്‌താല്‍ നിയന്ത്രണങ്ങളുടേയും ഭയത്തിന്റേയും ചങ്ങലകള്‍ പൊട്ടിച്ച്‌ കൈവിട്ട സ്വാതന്ത്ര്യവും സ്വസ്‌തിരതയും തിരിച്ച്‌ പിടിച്ച്‌ ധൈര്യ സഞ്ചാരം നടത്താമെന്ന്‌ നാം വിശ്വസിക്കുന്നു.

ഒരു വൈറസ്‌ മൂലം ലോകത്തില്‍ രൂപപ്പെട്ട അനിശ്ചിതത്വങ്ങളും ആശങ്കളും ഒരു വാക്‌സിന്റെ വരവോടെ അവാസാനിക്കുകയാണെങ്കില്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം അരങ്ങേറിയ ദൈവപുത്രന്റെ ജനനം കാലങ്ങള്‍ നീണ്ട മനുഷ്യ രാശിയില്‍ സംഭവിച്ച അനുശ്ചിതത്വങ്ങളുടെ വ്യാപനം തടയാന്‍ വൈത്തില്‍ നിന്നുള്ള വാക്‌സിന്‍ ആയിരുന്നില്ലേ? ദൈവത്തോടൊപ്പം നടക്കേണ്ടവര്‍ അവനില്‍ നിന്നും അകന്ന്‌ നടക്കുന്നു.... സാഹോദര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച്‌ ശത്രുത വ്യാപിക്കുന്നു.... നന്മക്ക്‌ പകരം തിന്മ നിറയുന്നു... ദൈവപുത്രന്റെ പിറവി നടക്കുന്ന ലോകത്തിന്റെ ക്രമം ഈ വിധത്തില്‍ ആകുമ്പോള്‍ ദൈവത്തിന്‌ സ്വയം ഒരു വാക്‌സിനാവാതിരിക്കാന്‍ എങ്ങനെ കഴിയും?
കഴിക്കാന്‍ പോകുന്ന മരുന്ന്‌ രോഗമുക്തി നല്‍കാന്‍ പര്യാപ്‌തമാണ്‌ എന്ന്‌ വിശ്വസിക്കുന്ന രോഗി, ക്ഷീണിതനെങ്കിലും അതിജീവനം നടത്തുന്നവനാണ്‌ . ദൈവപുത്രന്റെ പിറവി യാഥാര്‍ഥ്യമാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം അനിശ്ചിതത്വങ്ങള്‍ കണ്ടവരായിരുന്നെവെങ്കിലും കടന്നുവരുന്നവന്റെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ചവരായിരുന്നു. കാരണം അവന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പിലൂടെ അവര്‍ തിരിച്ചറിഞ്ഞത്‌ ദൈവം കൂടെയുണ്ടാകുമെന്നാണ്‌. ഈ പ്രത്യാശക്കപ്പുറം മറ്റൊരു വാക്‌സിന്‍ പരീക്ഷിക്കേണ്ടതില്ല. അസ്വസ്‌തതകളിലും ആശങ്കകളിലും മനമിടറി നില്‍ക്കുന്ന ജീവിതങ്ങള്‍ക്ക്‌ ക്രിസ്‌തുമസിന്റെ ദിനങ്ങള്‍ യേശുക്രസ്‌തുവിലൂടെ പ്രത്യാശയുടേയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാക്‌സിന്‍ സിവീകരിക്കാന്‍ കഴിയട്ടെ.
ആഘോഷ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ക്രിസ്‌തുമസിന്‌ യൂറോപ്പില്‍ വൈവിധ്യങ്ങള്‍ ഏറെയാണ്‌. ചരിത്രവും സംസ്‌കാരവും എല്ലാം ഒത്തുചേരുന്ന പഴമയും പുതുമയും ഒന്നിക്കുന്ന ക്രിസ്‌തുമസ്‌ ദിനങ്ങളെ മികവുറ്റതാക്കാന്‍ വിവിധ രാജ്യങ്ങള്‍ മത്സരിക്കുമ്പോള്‍ ഇറ്റലിയും അതിന്‌ കുറവ്‌ വരുത്തുന്നില്ല.
ക്രിസതുമസിന്‌ ഒന്നര മാസം കാലം മുന്‍പ്‌ തന്നെ തെരുവീഥികളും വീടുകളും പള്ളികളും എല്ലാം വര്‍ണ്ണ വെളിച്ചത്താല്‍ നിറയുന്നു...
നഗര ഗ്രാമ വ്യത്യാസമില്ലാതെ ചത്വരങ്ങളില്‍ ക്രസ്‌തുമസ്‌ ട്രീകള്‍ ഉയര്‍ത്തപ്പെടുന്നു. പുത്തന്‍ സമ്മാനങ്ങളുമായി കടകള്‍ ആളുകളെ മാടി വിളിക്കുന്നു... വര്‍ണിക്കാനവാത്ത വിധം ക്രസ്‌തുമസ്‌ ദിനങ്ങള്‍ ഇവിടെ ഉണരുകയാണ്‌. വീടുകള്‍ക്ക്‌ പുറത്ത്‌ നടക്കുന്ന ഈ ആഘോഷങ്ങളെക്കാളെല്ലാം അമൂല്യമായത്‌ ക്രിസ്‌തുമസ്‌ ദിനത്തില്‍ ഭവനങ്ങളില്‍ നടക്കുന്ന ഒത്തു ചേരലാണ്‌.എത്ര ദൂരത്തായാലും എല്ലാവരും ഒത്തു ചേരുന്നു. ക്രിസ്‌തുമസ്‌ വിഭവങ്ങള്‍ തയ്യാറാക്കിയും, ആസ്വദിച്ചും, സമ്മാനങ്ങള്‍ കൈമാറിയും ക്രിസ്‌തുമസ്‌ രാവ്‌ അവര്‍ അവിസ്‌മരണീയമാക്കുന്നു. കുടുംബാങ്ങങ്ങളുടെ ഈ ഒത്തുചേരല്‍ തന്നെയാണ്‌ ഈ രാജ്യത്തിന്റെ ക്രിസ്‌തുമസ്‌ ആഘോഷങ്ങളെ ഏറ്റവും ഹൃദ്യമാക്കി തീര്‍ക്കുന്നത്‌. കൊവിഡ്‌ മാഹാമാരിയുടെ പ്രഹരം ഇത്തവണത്തെ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ പരിമിതികളില്‍ നിന്നുകൊണ്ട്‌ ക്രിസ്‌തുമസ്‌ ദിനങ്ങളെ വരവേല്‍ക്കുകയാണ്‌ നാടും നഗരവുമെല്ലാം. പഴയ സ്‌മരണകള്‍ ഓര്‍ത്തുകൊണ്ടും അടുത്തവര്‍ഷത്തെ ക്രിസ്‌തുമസ്‌ കൂടുതല്‍ നിറപ്പകിട്ടാകുമെന്ന പ്രതീക്ഷയോടെയും കൊവിഡ്‌ കാലത്തെ ക്രിസ്‌തുമസിനെ വരവേല്‍ക്കുകയാണ്‌ ലോകം

Recommended Video

cmsvideo
തൃശ്ശൂര്‍: കടകളും കച്ചവടക്കാരും ഒരുങ്ങി;പ്രതീക്ഷയോടെ ക്രിസ്‌തുമസ്‌ വിപണി

English summary
world around people celebrate Christmas with the threat of covid pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X