പാക്കിസ്ഥാന് നല്‍കാന്‍ തീരുമാനിച്ച 100 മില്യണ്‍ ഡോളറിന്റെ ലോകബാങ്ക് വായ്പ പിന്‍വലിച്ചു
ഇസ്ലാമാബാദ്: പ്രകൃതിവാതക പദ്ധതിക്കായി പാക്കിസ്ഥാന് നല്‍കാന്‍ തീരുമാനിച്ച 100 മില്യണ്‍ ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നീക്കത്തില്‍ അതൃപ്തി പ്രകടപ്പിച്ചാണ് വായ്പ പിന്‍വലിച്ചത്. പദ്ധതിയുടെ മുന്നോട്ടുള്ള പുരോഗതിയില്‍ കാര്യക്ഷമമായി കാര്യങ്ങള്‍ നീക്കാത്തതാണ് ലോകബാങ്കിന്റെ അതൃപ്തിക്ക് കാരണമായത്.
സുയി സതേണ്‍ ഗ്യാസ് കമ്പനിയാണ് പദ്ധതിയുടെ ചുമതല ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഈ വാതക വിതരണ കമ്പനിയുടെ ഭാഗത്തു നിന്ന് അനുകൂലമായ നീക്കമോ താത്പര്യമോ ഇല്ലാത്തതാണ് വായ്പ പിന്‍വലിക്കാന്‍ കാരണം. പൈപ്പ്‌ലൈന്‍ വഴിയുള്ള വാതകവിതരണം മൂലം ഉണ്ടാകുന്ന വാണിജ്യ നഷ്ടവും മറ്റും പ്രകൃതി വാതക പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ കുറയും എന്നായിരുന്നു കമ്പനി ധരിപ്പിച്ചിരുന്നത്.

എന്നാല്‍, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ നടപടിയുണ്ടായില്ല. വായ്പയ്ക്ക് അപേക്ഷിക്കുകയും പിന്നീട് പദ്ധതി പിന്‍വലിക്കുകയും ചെയ്തതോടെ പാക്കിസ്ഥാന് ഭാവിയില്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ലോകബാങ്ക് മടികാണിച്ചേക്കും. വിഷയത്തില്‍ പാക് സര്‍ക്കാര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.












Click it and Unblock the Notifications