കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേഷ്യയുടെ നട്ടെല്ലൊടിയും, ദാരിദ്ര്യത്തിലേക്ക് വീഴും, വരാനിരിക്കുന്നത്,ലോക ബാങ്ക് മുന്നറിയിപ്പ്!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണവൈറസ് ദക്ഷിണേഷ്യന്‍ സമ്പദ് ഘടനയെ തകര്‍ത്തെറിയുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഇതുവരെ കരുതിയത് പോലെയല്ല വൈറസ് ദക്ഷിണേഷ്യയെ ബാധിക്കുകയെന്നും ലോകബാങ്ക് പറഞ്ഞു. ദക്ഷിണേഷ്യ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളൊക്കെ ഇതിലൂടെ തകരും. തുടച്ചുനീക്കപ്പെടുമെന്ന് തന്നെ പറയാം. അതുകൊണ്ട് മേഖല ദാരിദ്ര്യത്തിലേക്ക് കൂടുതല്‍ കൂപ്പുകുത്താനുള്ള സാധ്യത ശക്തമാണ്. ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാനുള്ള പദ്ധതികള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സജ്ജമാക്കണം. ജനങ്ങളെ പ്രത്യേകിച്ച് ഏറ്റവും ദരിദ്രരായവരെ ഈ സമയം സംരക്ഷിക്കണം. അതിലൂടെ അതിവേഗത്തില്‍ സാമ്പത്തിക കുതിപ്പുണ്ടാക്കാനും ശ്രമിക്കണമെന്നും ലോകബാങ്ക് പറഞ്ഞു.

1

ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളില്‍ സമ്പദ് ഘടന തകര്‍ന്ന് തരിപ്പണമാകുമെന്ന് ലോക് ബാങ്ക് പറയുന്നു. ഇവിടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകും. വ്യാപാരം തകരും. സാമ്പത്തിക, ബാങ്കിംഗ് മേഖലകളില്‍ ഇത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കും. ദക്ഷിണേഷ്യയ്ക്ക് വരാനിരിക്കുന്ന ദുരന്തങ്ങള്‍ ഇതാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി വലിയ പ്രവര്‍ത്തികള്‍ ദക്ഷിണേഷ്യയില്‍ നടക്കുന്നുണ്ട്. അതെല്ലാം തുടച്ചുനീക്കപ്പെടുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം വളര്‍ച്ച 1.8 ശതമാനത്തിനും 2.8 ശതമാനത്തിനും ഇടയിലായിരിക്കും. ആറ് മാസം മുമ്പ് 6.3 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നത്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും വലിയ ഭീഷണിയാണ് നേരിടുന്നത്.

ചൈനയില്‍ വിപണികള്‍ തുറന്നെങ്കിലും വലിയ തോതിലുള്ള വ്യാപാരങ്ങള്‍ നടന്നിട്ടില്ല. യൂറോപ്പും അമേരിക്കയും നിശ്ചലമാണ്. ഇവിടെ തൊഴിലില്ലായ്മ ഇപ്പോള്‍ തന്നെ അതിരൂക്ഷമാണ്. അതേസമയം ദക്ഷിണേഷ്യയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് പോലും ഏഷ്യ രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നില്ല. മേഖലയിലെ എല്ലാ രാജ്യങ്ങളും നെഗറ്റീവ് വളര്‍ച്ചാ നിരക്കാണ് നേരിടേണ്ടി വരികയെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 2021ല്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. 3.1നും നാല് ശതമാനത്തിനും ഇടയിലായിരിക്കും വളര്‍ച്ച. പക്ഷേ നേരത്തെയുള്ള പ്രവചനം 6.7 ശതമാനമായിരുന്നു.

മാലിദ്വീപാണ് ദക്ഷിണേഷ്യയില്‍ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യം. ഇവര്‍ ടൂറിസത്തെ കേന്ദ്രീകരിച്ച് ജീവിക്കുന്ന രാജ്യമാണ്. ടൂറിസം മേഖല നിശ്ചലാവസ്ഥയിലാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ശ്രീലങ്ക, എന്നിവരും തകര്‍ച്ച നേരിടും. ഇവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഹ്രസ്വകാല തകര്‍ച്ചയാണ് നേരിടുക,. ഇവര്‍ വര്‍ഷാവസാനത്തേക്ക് വളര്‍ച്ച നേടാനാണ് സാധ്യത. ഇന്ത്യയുടെ വളര്‍ച്ച 1.5 ശതമാനത്തിനും 2.8 ശതമാനത്തിനും ഇടയിലായിരിക്കും. ഇതേ പോലെ എല്ലാ രാജ്യങ്ങളും ജിഡിപിയില്‍ ഇടിവ് നേരിടും. കുറഞ്ഞ വരുമാനമുള്ള ആളുകളെയാണ് കൊറോണ അതിശക്തമായി ബാധിക്കുക. റീട്ടെയില്‍ വ്യാപാരം, ഗതാഗത മേഖല, ഹോട്ടല്‍ സര്‍വീസുകള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് തൊഴിലില്ലാതാവും. അസമത്വം ദക്ഷിണേഷ്യയില്‍ രൂക്ഷമാകുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

നഗരങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുടെ വലിയൊരു കുത്തൊഴുക്ക് ഗ്രാമങ്ങളിലേക്കുണ്ടാവും. ഇവര്‍ ദാരിദ്ര്യത്തിലേക്ക് വീഴാനാണ് സാധ്യത. അതേസമയം ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്ക് ഭക്ഷ്യക്ഷാമം വരെ ഉണ്ടാവും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹ്രസ്വകാലം തൊഴില്‍ സംവിധാനങ്ങള്‍ സര്‍ക്കാരുകള്‍ നല്‍കണം. ഇതിലൂടെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. വ്യാപാര കേന്ദ്രങ്ങളും വ്യക്തികള്‍ക്കും വായ്പാ അടവുകളില്‍ ഇളവ് നല്‍കുന്നതും ഗുണകരമാകും. ഇതിലൂടെ സാമ്പത്തികമായി പ്രതിസന്ധിയില്‍ വീഴാതിരിക്കാന്‍ ഇവര്‍ക്കാകും. ഇത് സമ്പദ് ഘടനയെ മൊത്തത്തില്‍ ശക്തമാക്കുമെന്നും ലോകബാങ്ക് പറഞ്ഞു.

English summary
world bank predicts coronavirus badly hit south asia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X