• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമ്പദ് ഘടന തകരും...രണ്ട് വിഭാഗങ്ങള്‍ സൂക്ഷിക്കണമെന്ന് ലോകബാങ്ക്, ഇന്ത്യക്ക് കൂടുതല്‍ സഹായമെത്തും!!

ലണ്ടന്‍: ആഗോള സമ്പദ് ഘടന വന്‍ തകര്‍ച്ച ഈ വര്‍ഷം നേരിടുമെന്ന് ലോകബാങ്ക്. ദരിദ്രരും വികസ്വര രാജ്യങ്ങളും ഇതിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള മുന്നറയിപ്പാണ് ഇത്. നേരത്തെ ഐക്യരാഷ്ട്രസഭയും എഡിബിയും ഏഷ്യയും യൂറോപ്പും അമേരിക്കയും ആഫ്രിക്കയും പ്രതിസന്ധിയില്‍ മുങ്ങിതാഴുമെന്ന് പ്രവചിച്ചിരുന്നു.

ലോകബാങ്ക് ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞിട്ടും ഇത്തരമൊരു സഹായം നല്‍കുന്നത്, ജനസംഖ്യാ പെരുപ്പം കാരണം ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ വേണ്ടിയാണ്. പക്ഷേ യൂറോപ്പിനെയും അമേരിക്കയെയും ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങള്‍ വലിയ സാമ്പത്തിക തകര്‍ച്ച ഇനിയങ്ങോട്ട് നേരിടേണ്ടി വരുമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്.

ലോകം മുങ്ങിത്താഴും

ലോകം മുങ്ങിത്താഴും

ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പ്പാസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് സമ്പദ് ഘടനയെ താളം തെറ്റിക്കുമെന്ന് ഉറപ്പാണ്. പലയിടങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകത്തിന്റെ പോക്ക്. ഏറ്റവും ദരിദ്രരും വികസ്വര രാജ്യങ്ങളുമാണ് പ്രതിസന്ധിയൂടെ കാഠിന്യം ഏറ്റവും രൂക്ഷമായി അറിയുക. ഇതുവരെയില്ലാത്ത പ്രതിഭാസം എന്നാണ് ഐഎംഎഫ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ആശ്രിത രാജ്യങ്ങള്‍

ആശ്രിത രാജ്യങ്ങള്‍

ദരിദ്ര രാജ്യങ്ങളില്‍ ആഫ്രിക്കന്‍ മേഖലയാണ് വരിക. വികസ്വര രാജ്യങ്ങളില്‍ ഇന്ത്യ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്. യൂറോപ്പിനെയും അമേരിക്കയെയും ആശ്രയിച്ച് ജീവിക്കുന്ന രാജ്യങ്ങളാണ് ഇവ. ഇന്ത്യ വലിയ തോതില്‍ അമേരിക്കയെ ആശ്രയിക്കുന്നുണ്ട്. ഇന്ധനത്തിനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ആശ്രയിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ഉപഭോക്തൃ ശേഷിയെ തന്നെ പ്രതിസന്ധി ബാധിച്ചേക്കും. അതേസമയം തൊഴിലില്ലായ്മ നേരത്തെ തന്നെ പല ഏജന്‍സികളും ചൂണ്ടിക്കാണിച്ചതാണ്.

2008നേക്കാള്‍ ഭീകരം

2008നേക്കാള്‍ ഭീകരം

കൊറോണ വൈറസ് കാരണം 2008നേക്കാള്‍ ഭീകരമായ. സാമ്പത്തിക പ്രതിസന്ധിയാണ് ലോകരാജ്യങ്ങള്‍ നേരിടുകയെന്ന് അന്താരാഷ്ട്ര നാണ്യനിധി പറയുന്നു. ചരിത്രത്തില്‍ ഒരിക്കല്‍ പോലും സമ്പദ് ഘടന നിശ്ചലമാകുന്നത് കണ്ടിട്ടില്ലെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു. മനുഷ്യവംശത്തിന്റെ കറുത്ത നാഴികകളാണ് ഇത്. ലോകബാങ്കുമായി ചേര്‍ന്ന് ആവശ്യമുള്ളവരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള ശ്രമം ഐഎംഎഫ് തുടങ്ങിയിട്ടുണ്ട്. വളര്‍ന്ന് വരുന്ന വിപണികളെയും വികസ്വര രാജ്യങ്ങളെയുമാണ് ഐഎംഎഫ് പിന്തുണയ്ക്കുന്നതെന്ന് ജോര്‍ജിയേവ പറഞ്ഞു. ഇത് ഇന്ത്യക്ക് ശുഭസൂചനയാണ്.

ഇന്ത്യക്ക് ചിരിക്കാം

ഇന്ത്യക്ക് ചിരിക്കാം

ഇന്ത്യക്ക് പ്രതിസന്ധി ഘട്ടത്തില്‍ ലോകബാങ്കില്‍ നിന്ന് വലിയ സഹായം ഇനിയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബാങ്ക് ഇന്ത്യയിലെ ആരോഗ്യ മേഖലയ്ക്കായാി ഒരു ബില്യണിന്റെ പാക്കേജായിരുന്നു പ്രഖ്യാപിച്ചത്. ഇനി അടുത്തത് സാമൂഹിക സുരക്ഷയ്ക്കായിട്ടുള്ള പണമാണ് നല്‍കാന്‍ പോകുന്നത്. ഇത് പ്രകാരം ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതും ഒരു ബില്യണിന്ന പുറത്തുള്ള പാക്കേജാണ് ഒരുങ്ങുന്നത്. ജിഡിപിയുടെ അഞ്ച് ശതമാനം വരെ ഇന്ത്യ പ്രതിസന്ധി മറികടക്കാനായി ഉപയോഗിക്കുമെന്നാണ് സൂചന.

പാക്കേജുകള്‍ ഇങ്ങനെ

പാക്കേജുകള്‍ ഇങ്ങനെ

സാമ്പത്തിക സാമൂഹിക സുരക്ഷാ പാക്കേജുകളാണ് ലോകബാങ്ക് ഇന്ത്യക്കായി ഇനി നല്‍കുക. മൊത്തം 4.2 ബില്യണാണ് അനുവദിക്കുക. ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണിത്. സാമൂഹിക സുരക്ഷാ പാക്കേജ് അടുത്ത 12 ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. നഗരമേഖലകളിലെ അസംഘടിത തൊഴിലാളികളെ ശക്തിപ്പെടുത്താനാണ് ഈ പാക്കേജ്. സാമ്പത്തിക പാക്കേജ് ചെറുകിട ഇടത്തരം വ്യാപാരങ്ങളിലായിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക. നേരത്തെ പ്രഖ്യാപിച്ച ഒരു ബില്യണ്‍ ആരോഗ്യ മേഖലയില്‍ ഇന്ത്യക്ക് ലോകബാങ്കില്‍ നിന്ന് ലഭിക്കുന്ന പാക്കേജായിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളും പ്രശ്‌നവും അതിഥി തൊഴിലാളികളെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സംരക്ഷിക്കാനും ഈ തുക കൊണ്ട് സര്‍ക്കാരിന് സാധിക്കും.

ആഫ്രിക്കന്‍ രാജ്യങ്ങള്‍

ആഫ്രിക്കന്‍ രാജ്യങ്ങള്‍

ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യ, കെനിയ എന്നിവരുമായി സംസാരിക്കാന്‍ ലോകബാങ്ക് ഒരുങ്ങുകയാണ്. ഇവിടെ കൊറോണ വ്യാപനം കുറവാണ്. പക്ഷേ യൂറോപ്പ് അടച്ചിട്ട സാഹചര്യത്തില്‍ ഇവരുടെ പ്രതിസന്ധി രൂക്ഷമാകും. ഇടപാടുകള്‍ നിശ്ചലമാണ്. അതേസമയം ഇന്ത്യ ഓരോ മേഖലയിലും കൃത്യമായി ഇടപെടുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കും. പക്ഷേ അതിഥി തൊഴിലാളികള്‍ ഒരു പരിസരത്തില്‍ നിന്ന് മറ്റൊരു പരിസരത്തേക്ക് മാറുന്നത് സമ്പദ് ഘടനയെ താളം തെറ്റിക്കും. ഇവര്‍ പുതിയതായി എത്തുന്ന സംസ്ഥാനങ്ങളെ ഇതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. അത് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമായി മാറും.

English summary
world bank sees major global recession due to coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X