• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമ്പദ് ഘടന തകരും, 11 മില്യണ്‍ ഏഷ്യക്കാര്‍ക്ക് തൊഴിലില്ലാതാവും, ലോക ബാങ്കിന്റെ മുന്നറിയിപ്പ് ഇങ്ങനെ

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ആഗോള തലത്തില്‍ വിചാരിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോക ബാങ്ക്. ചൈനയെ ഇത് കാര്യമായി ബാധിക്കും. ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായിരുന്നു ചൈനയ്ക്കുണ്ടായിരുന്നത്. എന്നാല്‍ കൊറോണ ബാധ ചൈനയുടെ ജിഡിപിയെ അടക്കം ബാധിക്കുമെന്നാണ് പ്രവചനം. ഏഷ്യയില്‍ 11 മില്യണ്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. കടുത്ത ദാരിദ്ര്യത്തിലേക്ക് ഈ പ്രതിസന്ധി അവരെ തള്ളിയിടുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. ഇപ്പോള്‍ തന്നെ ആഗോള തലത്തില്‍ ജിഡിപി നിരക്ക് ഇടിയാന്‍ തുടങ്ങിയിട്ടുണ്ട്. ഒരിടത്തും കാര്യമായി വ്യാപാരം നടക്കുന്നില്ല.

അതേസമയം ചൈനയും അമേരിക്കയും വിപണി തുറക്കാനുള്ള ശ്രമത്തിലാണ്. വന്‍ നഷ്ടത്തില്‍ നിന്ന് തിരികെ കയറാനുള്ള ശ്രമത്തിന്റെ ഭാഗമായി വുഹാനിലെ ലോക്ഡൗണ്‍ പിന്‍വലിക്കുകയും, വാണിജ്യ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സാധാരണ നിലയിലേക്ക് നഗരം എത്തിയിട്ടില്ല. അതുകൊണ്ട് സാമ്പത്തിക ഇടപാടുകളും നടക്കുന്നില്ല. ആഗോള പ്രതിസന്ധി പലരെയും ഷോപ്പിംഗ് അടക്കം നടത്തുന്നതില്‍ നിന്ന് തടയുന്നുണ്ട്. ജനങ്ങളില്‍ പണമില്ല എന്നതും വലിയ പ്രതിസന്ധിയാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് എങ്ങനെ പുതിയ ജോലി ലഭ്യമാക്കും എന്ന് കാര്യവും ചൈനീസ് സര്‍ക്കാരിന് വ്യക്തതയില്ലാത്തതാണ്.

ആഗോള തലത്തില്‍ വലിയൊരു ഷോക്കാണ് കൊറോണ വൈറസ് നല്‍കിയിരിക്കുന്നത്. വളര്‍ച്ചാ നിരക്ക് പിന്നോട്ട് പോകുമെന്നാണ് ഇത് തെളിയിക്കുന്നത്. ഏഷ്യന്‍ മേഖലയില്‍ ദാരിദ്ര്യവും ഇതിലൂടെ വര്‍ധിക്കുമെന്നും ലോകബാങ്കിന്റെ ഈസ്റ്റ് ഏഷ്യ അധ്യക്ഷന്‍ ആദിത്യ മാട്ടൂ പറഞ്ഞു. വലിയ തിരിച്ചടി തന്നെ ഏത് സാഹചര്യത്തിലും ഏഷ്യക്കുണ്ടാവും. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 2.3 ശതമാനത്തിന്റെ ഇടിവുണ്ടാവും. 2019ല്‍ ഇത് 6.1 ശതമാനമായിരുന്നു. ലോകത്തിന്റെ ജനസംഖ്യയുടെ അഞ്ചില്‍ രണ്ട് ശതമാനം ഇപ്പോള്‍ ലോക്ഡൗണിലാണ്. ഇത് എല്ലാ വ്യാപാരങ്ങളെയും നിശ്ചലമാക്കിയിരിക്കുകയാണ്. ചൈന സാമ്പത്തിക പ്രതിസന്ധിയെ അതീജിവിച്ചേക്കും. പക്ഷേ വാണിജ്യ മേഖലയിലെ വളര്‍ച്ചാ കുറവിനെ മറികടക്കാനാവില്ലെന്നും ലോകബാങ്ക് പറയുന്നു.

രണ്ട് മാസം മുമ്പ് ലോകബാങ്ക് ചൈന ഈ വര്‍ഷം 5.9 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. അത് 1990ന് ശേഷമുള്ള ചൈനയുടെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കായിരുന്നു. അതിനേക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍ ലോക ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പല കമ്പനികളും ആശുപത്രികളാക്കി മാറ്റേണ്ടി വന്നു. ഫെബ്രുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിശ്ചലമായിരുന്നു. 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിര്‍മാണം. ചൈനയൊഴിച്ചുള്ള മറ്റ് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ 1.3 ശതമാനത്തിന്റെ വളര്‍ച്ചാ കുറവുണ്ടാകുമെന്നും ലോകബാങ്ക് പറയുന്നു. ഏഷ്യന്‍ മേഖല നേരത്തെ തന്നെ യുഎസ്സുമായി ചൈനയ്ക്കുള്ള വ്യാപാര യുദ്ധത്തില്‍ തളര്‍ന്ന് കിടക്കുകയാണ്.

cmsvideo
  World gonna face global recession : Oneindia Malayalam

  2020 പിന്നിട്ടാലും സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ ആവുമോ എന്ന് പ്രയാസമാണെന്ന് ലോകബാങ്ക് പറയുന്നു. ചൈന രോഗത്തെ നിയന്ത്രിച്ചത് കൊണ്ട് തിരിച്ചുവരാന്‍ സാധിക്കും. വ്യാപാരം, ടൂറിസം എന്നിവയെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ 24 മില്യണ്‍ ജനങ്ങള്‍ക്ക്് ദാരിദ്ര്യത്തെ അതിജീവിക്കാനാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ മേഖലയിലെ 17 രാജ്യങ്ങള്‍ ആഗോള മേഖലയിലെ വളര്‍ച്ചയ്ക്ക് പ്രധാനമാണെന്നും, ലോക വ്യാപാരത്തിലെ 70 ശതമാനത്തെ ഇത് ബാധിക്കുമെന്നും ലോക ബാങ്ക് പറഞ്ഞു.

  English summary
  world bank warns coronavirus drives 11 million into poverty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X