Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരിയുടെ വസന്തത്തിന് 25 വയസ്‌

ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാക്കില്ല, അങ്ങനെയുള്ളവര്‍ മിസ്റ്റര്‍ ബീനെ മറക്കാനും വഴിയില്ല. 25 വര്‍ഷമായി ഈ കലാകാരന്‍ നമ്മളെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട്. ചിരിയുടെ രാജാവ് എന്ന് വേണമെങ്കില്‍ ബീനിനെ വിശേഷിപ്പിക്കാം. ഒരുപക്ഷെ ചാര്‍ളി ചാപ്ലിനു ശേഷം ലോകം കണ്ട രണ്ടാമത്തെ രസികന്‍ ബീന്‍ തന്നെയാണ്. പകരം വെക്കാന്‍ കഥാപാത്രങ്ങളില്ലാത്ത അനശ്വര കലാകാരന്‍.

കലാകാരന്‍ ആകാന്‍ വേണ്ടിയല്ല ബീന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. പഠിക്കുന്ന കാലത്ത് ആരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി സ്‌റ്റേജില്‍ കയറേണ്ടി വന്നതാണ്. എന്തു ചെയ്യാനാണു പോകുന്നത് എന്ന് ധാരണയില്ലാതെ വന്നപ്പോള്‍ മുഖം കൊണ്ട് എന്തൊക്കയോ കാട്ടികൂട്ടി എന്ന് വേണം പറയാന്‍. സംഭവം ക്ലിക്ക് ആയി. കണ്ടിരുന്ന കാണികളെല്ലാം ചിരിച്ചു ചിരിച്ചു മരിച്ചു.

mr-bean

അവിടെ നിന്നും തുടങ്ങിയതാണ് ആറ്റ്കിന്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ അഭിനയകളരി. ടെലിവിഷന്‍ താരമായി തുടങ്ങി അവിടെ നിന്നും വെള്ളിത്തിരയിലേക്ക് കുതിച്ചു ചാട്ടമായിരുന്നു. മിസ്റ്റര്‍.ബീന്‍, ദി അള്‍ട്ടിമെയ്റ്റ് ഡിസാസ്റ്റര്‍, മിസ്റ്റര്‍ ബീന്‍ ഹോളിഡേ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങള്‍.

ബീനിനെ അനുകരിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ബീനിനു പകരം ബീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാല്‍ നൂറ്റാണ്ടായി ചിരിയുടെ വസന്തം തീര്‍ത്ത ബീന്‍ കഥാപാത്രത്തിന്റെ രജത ജൂബിലി ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+