പുരുഷന്മാരേ... ഇതാ നിങ്ങളുടെ ദിനം
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, അമ്മ മാര്‍ക്കും, അച്ഛന്മാര്ക്കും എന്തിന് കാടിനും മേടിനും മഴക്കും കാട്ടുമൃഗങ്ങള്‍ക്കും വരെ പ്രത്യേക ദിനങ്ങളും ആഘോഷങ്ങളും ഉള്ള ഒരു ലോകമാണിത്. എന്നാല്‍ ഈ ലോകത്തിന്റെ മുഴുന്‍ നേതാക്കള്‍ എന്ന് വിശ്വസിച്ചിരിക്കുന്ന പാവം ആണുങ്ങള്‍ക്ക് മാത്രമായി ഒരു ദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് വെറും 14 വര്‍ങ്ങള്‍ മാത്രമേ ആയിട്ടുള്ളു.
വനവംബര് 19.... അതേ, പുരുഷന്മാരുടെ ദിനം. പുരുഷന്മാരുടെ മാത്രം ദിനം. 1999 ല്‍ ആണ് നവംബര്‍ 19 നെ ലോക പുരുഷ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ആയിരുന്നു ഇതിന്റെ ഉദ്ഘാടനം. ഇന്നിപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ അറുപതോളം രാഷ്ട്രങ്ങളില്‍ പുരുഷ ദിനം ആചരിക്കുന്നുണ്ട്.

വെറുതേ ഒരു ദിനം അങ്ങ് ആചരിക്കുകയല്ല ഇത്. കൃത്യമായ ലക്ഷ്യങ്ങളൊക്കെയുണ്ട്. പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും ആരോഗ്യമാണ് പ്രധാന ഫോക്കസ്. ആണ് പെണ് സൗഹൃദങ്ങള്‍ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രൊമോട്ട് ചെയ്യുക, മാതൃകാപുരുഷോത്തമന്മാരെ ഉയര്‍ത്തിക്കാട്ടുക, പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക... തുടങ്ങി പുരുഷദിനാചാരണത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്.
2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്. 2009 ല്‍ ഇതിന് ഇന്ത്യയില്ഔദ്യോഗിക സ്പോര്സറേയും ലഭിച്ചു. റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാതാക്കളായ അലന് സോള്ളിയായിരുന്നു ആദ്യത്തെ സ്പോണ്‍സര്‍മാര്‍.
ഓരോ വര്‍ഷവും ഓരോ തീം ഉണ്ടായിരിക്കും ഈ പുരുഷ ദിനാചരണത്തിന്. 2002 ല്‍ ആണ് ഈ പരിപാടി തുടങ്ങിയത്. ആദ്യത്തെ തീം ലോക സമാധാനം ആയിരുന്നു. ആണുങ്ങളേയും ആണ്‍കുഞ്ഞുങ്ങളേയും സുരക്ഷിതരാക്കുക എന്നതാണ് ഇത്തവണത്തെ തീം. പ്രിയപ്പെട്ട ആണുങ്ങളെ, ആണ് കുഞ്ഞുങ്ങളെ നിങ്ങള്‍ സുരക്ഷിതരായി ജീവിക്കൂ...
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications