കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്‍മാരേ... ഇതാ നിങ്ങളുടെ ദിനം

  • By Soorya Chandran
Google Oneindia Malayalam News

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, അമ്മ മാര്‍ക്കും, അച്ഛന്‍മാര്‍ക്കും എന്തിന് കാടിനും മേടിനും മഴക്കും കാട്ടുമൃഗങ്ങള്‍ക്കും വരെ പ്രത്യേക ദിനങ്ങളും ആഘോഷങ്ങളും ഉള്ള ഒരു ലോകമാണിത്. എന്നാല്‍ ഈ ലോകത്തിന്റെ മുഴുന്‍ നേതാക്കള്‍ എന്ന് വിശ്വസിച്ചിരിക്കുന്ന പാവം ആണുങ്ങള്‍ക്ക് മാത്രമായി ഒരു ദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് വെറും 14 വര്‍ങ്ങള്‍ മാത്രമേ ആയിട്ടുള്ളു.

വനവംബര്‍ 19.... അതേ, പുരുഷന്‍മാരുടെ ദിനം. പുരുഷന്‍മാരുടെ മാത്രം ദിനം. 1999 ല്‍ ആണ് നവംബര്‍ 19 നെ ലോക പുരുഷ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ആയിരുന്നു ഇതിന്‌റെ ഉദ്ഘാടനം. ഇന്നിപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ അറുപതോളം രാഷ്ട്രങ്ങളില്‍ പുരുഷ ദിനം ആചരിക്കുന്നുണ്ട്.

Men's Day

വെറുതേ ഒരു ദിനം അങ്ങ് ആചരിക്കുകയല്ല ഇത്. കൃത്യമായ ലക്ഷ്യങ്ങളൊക്കെയുണ്ട്. പുരുഷന്‍മാരുടേയും ആണ്‍കുട്ടികളുടേയും ആരോഗ്യമാണ് പ്രധാന ഫോക്കസ്. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രൊമോട്ട് ചെയ്യുക, മാതൃകാപുരുഷോത്തമന്‍മാരെ ഉയര്‍ത്തിക്കാട്ടുക, പുരുഷന്‍മാരുടേയും ആണ്‍കുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക... തുടങ്ങി പുരുഷദിനാചാരണത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്.

2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്. 2009 ല്‍ ഇതിന് ഇന്ത്യയില്‍ഔദ്യോഗിക സ്‌പോര്‍സറേയും ലഭിച്ചു. റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാതാക്കളായ അലന്‍ സോള്ളിയായിരുന്നു ആദ്യത്തെ സ്‌പോണ്‍സര്‍മാര്‍.

ഓരോ വര്‍ഷവും ഓരോ തീം ഉണ്ടായിരിക്കും ഈ പുരുഷ ദിനാചരണത്തിന്. 2002 ല്‍ ആണ് ഈ പരിപാടി തുടങ്ങിയത്. ആദ്യത്തെ തീം ലോക സമാധാനം ആയിരുന്നു. ആണുങ്ങളേയും ആണ്‍കുഞ്ഞുങ്ങളേയും സുരക്ഷിതരാക്കുക എന്നതാണ് ഇത്തവണത്തെ തീം. പ്രിയപ്പെട്ട ആണുങ്ങളെ, ആണ്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ സുരക്ഷിതരായി ജീവിക്കൂ...

English summary
World celebrates international Men's Day on November 19.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X