6 സെക്കന്റ് കൊണ്ട് റൂബിക് ക്യൂബ് സോള്‍വ് ചെയ്ത് ലോക ചാമ്പ്യനായി
ആറു സെക്കന്റുകൊണ്ട് ജീവിതത്തില്‍ എന്തൊക്കെ ചെയ്യാനാകും. പതുക്കെ ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും ആറുസെക്കന്റെ കഴിഞ്ഞിരിക്കും. എന്നാല്‍ മാസങ്ങളോളം പരിശ്രമിച്ചിട്ടും സാധാരണക്കാര്‍ക്ക് സാധിക്കാത്തത് വെറും ആറു സെക്കന്റുകൊണ്ടു സാധിച്ചാലോ. ഓസ്‌ട്രേലിയക്കാരനായ ഫെലിക്‌സ് സെംദ്ഗ്‌സ് എന്ന ചെറുപ്പക്കാരന്‍ ആറു സെക്കന്റിനുള്ളില്‍ റൂബിക് ക്യൂബ് സോള്‍വ് ചെയ്ത് ലോക ചാമ്പ്യനായിരിക്കുകയാണ്.
സാവോ പോളോയില്‍ നടന്ന മത്സരത്തില്‍ ഫെലിക്‌സ് 5.695 സെക്കന്റിനുള്ളിലാണ് റൂബിക് ക്യൂബ് സോള്‍വ് ചെയ്തത്. 3x3x3 മത്സര ഇനത്തിലായിുരന്നു ഫെലിക്‌സ് വിരുത് പ്രകടമാക്കിയത്. കഴിഞ്ഞ തവണയും ഫെലിക്‌സ് തന്നെയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നത്. എന്നാല്‍, അമേരിക്കയുടെ കോളിന്‍ ബേണ്‍സ് സ്ഥാപിച്ച 5.25 എന്ന ലോക റെക്കോര്‍ഡ് മറികടക്കാന്‍ ഫെലിക്‌സിന് സാധിച്ചില്ല.

ഇത്തവണത്തെ മത്സരത്തില്‍ തനിക്ക് സമ്മര്‍ദ്ദം കുറവായിരുന്നെന്ന് ഫെലിക്‌സ് മത്സരശേഷം പറഞ്ഞു. ഒരു തവണ മത്സരിച്ച് ചാമ്പ്യനായതുകൊണ്ടുതന്നെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ സാധിച്ചു. അതുകൊണ്ട് വിജയം എളുപ്പമായെന്ന് ഫെലിക്‌സ് പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ റൂബിക് ക്യൂബില്‍ നിരന്തരം നടത്തുന്ന പരിശീലനമാണ് ഫെലിക്‌സിനെ ലോക ചാമ്പ്യനാക്കിയത്. 2x2x2, 7x7x7 തുടങ്ങി പല ഇനങ്ങള്‍ ലോക ചാമ്പ്യന്‍ഷിപ്പിന്‍ ഉള്‍പ്പെടുത്തിയിരുന്നു.
1982ലാണ് ആദ്യമായി റൂബിക് ക്യൂബില്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരം നടക്കുന്നത്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് മത്സരം. ഇതുവരെയായി 8 ചാമ്പ്യന്‍ഷിപ്പുകളാണ് നടത്തിയത്. ഹംഗേറിയക്കാരനായ പ്രൊഫസര്‍ എര്‍ണോ റൂബിക് ആണ് പ്രചാരം നേടിയ റൂബിക് ക്യബിന്റെ ഉപജ്ഞാതാവ്. തന്റെ ആര്‍ക്കിടെക്റ്റ് വിദ്യാര്‍ഥികളുടെ കഴിവുകള്‍ അളക്കാനായിരുന്നു അദ്ദേഹം അന്നത് ഉപയോഗിച്ചതെങ്കിലും പിന്നീട് ലോകത്തിന്റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നായി അത് മാറി.












Click it and Unblock the Notifications