Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയോട് തോറ്റപ്പോള്‍ പാകിസ്താനികള്‍ ചെയ്തത്... കേട്ടാല്‍ ചിരിച്ച് ചാകും!

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം എന്ന് പറഞ്ഞാല്‍ അത് യുദ്ധം പോലെ തന്നെ ആണ്. രണ്ട് കൂട്ടര്‍ക്കും വിജയം അനിവാര്യം. അപ്പോള്‍ പിന്നെ ഇന്ത്യയോട് തോറ്റാല്‍ പാകിസ്താനികള്‍ എങ്ങനെ പ്രതികരിക്കും?

ലോകകപ്പില്‍ വീണ്ടും ഇന്ത്യയോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന പാകിസ്താന്‍ ടീം അംഗങ്ങളെ എന്തായാലും പാക് ആരാധകര്‍ക്ക് കയ്യില്‍ കിട്ടില്ല്. അപ്പോള്‍ പിന്നെ കയ്യില്‍ കിട്ടിയ സാധനത്തോട് പ്രതികാരം ചെയ്യാം!!!

India Victory

ഇന്ത്യയുമായുള്ള കളി തോറ്റപ്പോള്‍ പാക് ആരാധകര്‍ കളി കണ്ട ടിവി സെറ്റുകളിലാണ് രോഷം മുഴുവന്‍ തീര്‍ത്തത്. തെരുവുകളില്‍ ടിവികളുമായി ഇറങ്ങിയ ആരാധകര്‍ ടിവികള്‍ തല്ലിത്തകര്‍ത്തു. എറിഞ്ഞുടച്ചു. ആക്രോശിച്ചു.

ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ച കളികളുടെ ചരിത്രം എടുത്താന്‍ പാകിസ്താന് ആശ്വസിക്കാന്‍ മാത്രം വകയൊന്നും ഇല്ല. ഇത്തവണയെങ്കിലും ആ നാണക്കേടില്‍ നിന്ന് മുക്തി നേടാനാകും എന്ന പ്രതീക്ഷയിലാണ് പാക് ആരാധകര്‍.

എന്നാല്‍ സംഭവിച്ചതോ... 76 റണ്‍സിന് പാകിസ്താനെ ഇന്ത്യന്‍ ടീം തോല്‍പിച്ച് വിട്ടു. ഇതിലേറെ നാണക്കേടും ദേഷ്യവും പാകിസ്താനികള്‍ക്ക് തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഇന്ത്യ-പാക് മത്സരം കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇന്ത്യ മികച്ച സ്‌കോര്‍ നേടിയപ്പോഴും ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹക്കില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു അവര്‍. ഒടുവില്‍ മിസ്ബ കൂടി പുറത്തായതോടെ ദേഷ്യം തീര്‍ക്കാന്‍ ആരാധകര്‍ തെരുവിലിറങ്ങുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+