ഖത്തറിലെത്തുന്ന വനിത ഫുട്ബോള്‍ പ്രേമികളോട്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ ഉറപ്പ്
ദോഹ: ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പിന് നാളെ പന്തുരുളും. ലോകത്തുള്ള മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളുടെയും മനസ് ഖത്തറിലാണ്. ലോകകപ്പിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഖത്തര്‍. എട്ടു പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത്തവണ ലോകകപ്പ് ഖത്തറില്‍ നടക്കുന്നതുകൊണ്ട് തന്നെ മലയാളികളുടെയും ഇന്ത്യക്കാരുടെയും സാന്നിദ്ധ്യം ഇത്തവണയുണ്ടാകും.

ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത് അതുകൊണ്ട് തന്നെ വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നുണ്ട്. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ വേദികളില്‍ മദ്യം ലഭിക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത് ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. മദ്യത്തിന്റെ വില്‍പന ഉണ്ടാവില്ലെന്നാണ് ഫിഫ അറിയിച്ചത്. ഇത് ആരാധകര്‍ക്ക് വലിയ നിരാശയാണ് സൃഷ്ടിച്ചത്.

എന്നാല്‍ ഇപ്പോഴിതാ വനിത ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. ഫിഫ ലോകകപ്പ് വേളയില്‍, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വനിതാ ഫുട്‌ബോള്‍ ആരാധകരോട് ഉചിതമായ രീതിയില്‍ വസ്ത്രം ധരിക്കാനും ശരീരത്തിന്റെ അധികഭാഗം വെളിപ്പെടാത്ത രീതിയില്‍ വസ്ത്രം ധരിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.

സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതും ശരീരഭാഗങ്ങള്‍ പൊതുസ്ഥലത്ത് തുറന്നുകാട്ടുന്നതും ഖത്തറിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഖത്തറില്‍ ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്. അതേസമയം, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ഖത്തറിന്റെ കര്‍ശനമായ നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും ഫിഫ വെബ്‌സൈറ്റ് മുന്നറിയിപ്പ് നല്‍കി.

ഖത്തറില്‍ എത്തുന്ന ആളുകള്‍ക്ക് പൊതുവെ ഇഷ്ടമുള്ളത് ധരിക്കാം. എന്നാല്‍ മ്യൂസിയങ്ങളും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സന്ദര്‍ശകര്‍ തോളും കാല്‍മുട്ടും മറയ്ക്കണം. ഇത് നിരീക്ഷിക്കാന്‍ കൃത്യമായ ക്യാമറ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

ഈ ക്യാമറകള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും. അതുകൊണ്ട് സംഭവത്തിന് ശേഷമുള്ള ഏത് അന്വേഷണത്തിനും ഇത് സഹായിക്കുമെന്ന് ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ നിയാസ് അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് പുറത്തിയ സാഹചര്യത്തില്‍ വസ്ത്രധാരണം ശ്രദ്ധിക്കേണ്ടതാണ്.

നവംബര്‍ 20ന് ആണ് ലോകകപ്പ് ആരംഭിക്കുന്നത്. എട്ടു പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് നിരവധി ഫുട്ബോള്‍ പ്രേമികളാണ് ലോകകപ്പിനായി ഖത്തറിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം അവിസ്മരണീയമാക്കാനുള്ള എല്ലാ ഒരുക്കവും ഖത്തര്‍ ഭരണകൂടം നടത്തിയിട്ടുണ്ട്. 15 ലക്ഷത്തോളം പേര്‍ ഒരു മാസത്തിനിടെ രാജ്യത്തെത്തുമെന്ന് കരുതുന്നു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍.












Click it and Unblock the Notifications