ലോകകപ്പ് ആഘോഷിക്കാന്‍ ബിയറിന് മിനറല്‍ വാട്ടറിനേക്കാള്‍ വിലകുറച്ചു
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും തങ്ങളുടെ രാജ്യം ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ നാടായ ഇംഗ്ലണ്ടില്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല. വെള്ളമടിതന്നെയാണ് പ്രധാന ആഘോഷം. കളികാണുന്നതിനിടെ ലിറ്റര്‍ കണക്കിന് ബിയര്‍ കുടിച്ച് തെരുവിലും പബ്ബിലും ആഘോഷിക്കുന്ന കുടിയന്മാര്‍ കുറച്ചൊന്നുമല്ല ഇംഗ്ലണ്ടില്‍.
ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ ബിയര്‍ കമ്പനികളും സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രത്യേക ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ചാനല്‍ 4 നടത്തിയ അന്വേഷണത്തില്‍ മിനറല്‍ വാട്ടറിനേക്കാള്‍ കുറഞ്ഞ വിലയിലാണ് ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ബിയറിന് വില ഈടാക്കുന്നതെന്ന് കണ്ടെത്തി. മിനറല്‍ വാട്ടറിന് ഏകദേശം 73 പെന്‍സിന് ലഭിക്കുമ്പോള്‍ അതേ അളവിലുള്ള ബിയറിന് 72 പെന്‍സാണ് വില.

വിലക്കുറവ് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നുണ്ട്. ബിയറിനൊപ്പം ലോകകപ്പ് ആവേശം കൂടി നുരയുമ്പോള്‍ വീടുകളിലും പബ്ബുകളിലുമെല്ലാം കുടിയന്മാരുടെ കൂത്താട്ടമാണ്. ബിയര്‍ വെള്ളത്തിലും വിലകുറയണമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ആഗ്രഹം. അങ്ങിനെയായാല്‍ കുടിയന്മാര്‍ വീടുകളില്‍ അടങ്ങിയിരുന്നു മദ്യപാനം ആഘോഷിച്ചുകൊള്ളുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
എന്നാല്‍ മദ്യവില ഇത്രയും താഴുന്നതിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. മദ്യജന്യ രോഗങ്ങള്‍ രാജ്യത്ത് പെരുകുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇവയ്ക്കു പുറമെയാണ് പെരുകുന്ന കുറ്റ കൃത്യങ്ങളും അപകടങ്ങളും. ഏകദേശം 21 ബില്യണ്‍ യൂറോ ഓരോ വര്‍ഷവും മദ്യവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്കും രോഗങ്ങള്‍ക്കുമായി നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്.












Click it and Unblock the Notifications